ബനാനാ സ്‌മൂത്തി

 

ചേരുവകൾ

1. നന്നായി പഴുത്ത ഏത്തപ്പഴം–1
2. ബദാം വെള്ളത്തിലിട്ട് കുതിർത്തത്്–10
3. ഈന്തപ്പഴം–10
4. കരിക്ക്–50 ഗ്രാം
5. ശർക്കരപ്പാനി–ആവശ്യത്തിന്
6. തേങ്ങാപ്പാൽ–100 മി.ലീ.
7. ഏലയ്‌ക്കാ–2

പാകം ചെയ്യുന്ന വിധം

ചേരുവകൾ ഒരുമിച്ച് മിക്‌സിയിൽ ഇട്ടു നന്നായടിച്ച് ആവശ്യത്തിനു വെള്ളം ചേർത്തു കുടിക്കുക. കുട്ടികൾക്ക് സ്‌കൂളിൽ ഇടനേരങ്ങളിലോ വൈകിട്ട് വരുമ്പോഴോ കൊടുക്കാൻ പറ്റിയ ഫുൾമീൽ ഡ്രിങ്കാണ്.