ഇത് ലുക്കിലും ടേസ്റ്റിലും പൊളിയാണ്
ചേരുവകൾ
ഏത്തപ്പഴം - 3
തേങ്ങ - 1/2 കപ്പ് ചിരകിയത്
കശുവണ്ടി - 5 to 6
ഉണക്ക മുന്തിരി - 1 ടീസ്പൂൺ
പഞ്ചസാര - 2 ടേബിൾ സ്പൂൺ
ഏലക്കായ -2 പഞ്ചസാര ചേർത്ത് പൊടിച്ച് വെക്കുക
നെയ്യ്/വെണ്ണ - പഴം വാട്ടിയെടുക്കൻ
വെളിച്ചെണ്ണ - വാഴപ്പഴം വാട്ടിയെടുക്കൻ
തയാറാക്കുന്ന വിധം
പഴം നേരിയതായി അരിഞ്ഞെടുക്കുക. വെണ്ണ / നെയ്യ്, വെളിച്ചെണ്ണ എന്നിവയിൽ പഴം വറുത്തെടുക്കുക. അതേ പാനിൽ 1 ടീസ്പൂൺ നെയ്യ് ചേർത്ത് അരിഞ്ഞ കശുവണ്ടിയും ഉണക്കമുന്തിരിയും വഴറ്റുക
ഇനി തേങ്ങ ചേർത്ത് ഈർപ്പം പോകുന്നത് വരെ വഴറ്റാം. പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് പഞ്ചസാര ഉരുകുന്നതുവരെ ഇളക്കണം.
പഞ്ചസാര ഉരുകിക്കഴിഞ്ഞാൽ സ്റ്റൗവിൽ നിന്ന് പാൻ നീക്കം ചെയ്ത് തണുക്കാൻ അനുവദിക്കുക. ഒരു വാട്ടിയ പഴത്തിന്റെ കഷ്ണം എടുത്ത് 1 ടീസ്പൂൺ തേങ്ങാ മിശ്രിതം ഇട്ട് നിരത്തി വാഴപ്പഴ കഷ്ണം ചുരുട്ടി ടൂത്ത് പിക്ക് ഉപയോഗിച്ച് കുത്തി വയ്ക്കുക. രുചികരവും ആരോഗ്യകരവുമായ ലഘുഭക്ഷണം റെഡി.