സമയം ഇല്ലേ? ഈസിയായി ഉണ്ടാക്കാം ഈ സ്നാക്ക് 

 

ചേരുവകൾ:

പഴം – 1 എണ്ണം (പഴുത്തത്)

മുട്ട – 1 എണ്ണം

റവ/ഓട്സ് പൊടി – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

ഒരു ബൗളിൽ പഴം നന്നായി മാഷ് ചെയ്യുക.

ഫോർക് ഉപയോഗിച്ചാൽ എളുപ്പത്തിൽ മാഷ് ചെയ്യാൻ പറ്റും. 

അതിലേക്ക് മുട്ട പൊട്ടിച്ച് ചേർത്ത് കലക്കുക.

മുട്ട പഴവുമായി നന്നായി മിക്സ്‌ ആയ ശേഷം അതിലേക്കു റവ/ഓട്സ് ചേർത്ത്  മിക്സ് ചെയ്യുക. ബീറ്റ് ചെയ്തു ദോശമാവിന്റെ പരുവത്തിൽ ആക്കിയെടുക്കുക. 

ചൂടായ തവയിൽ അല്പം എണ്ണ/നെയ്യ് ചേർത്ത് ഒരു തവി മാവ് ഒഴിച്ച് രണ്ടു വശവും ഗോൾഡൻ ബ്രൗൺ ആക്കി വേവിച്ചെടുക്കുക. ബനാന പാൻകേക്ക് തയാർ.