ഏത്തപ്പഴവും ശര്‍ക്കരയും ചേരുന്ന അടകേക്ക്
ചേരുവകള്‍
*ഏത്തപ്പഴം - നാലെണ്ണം
*അരിപ്പൊടി - ഒന്നരക്കപ്പ്
*തേങ്ങ ചിരകിയത് - അരമുറി
*ശര്‍ക്കരപ്പാനി
*ഏലയ്ക്കാപ്പൊടി
*ജീരകം
*നെയ്യ് (എല്ലാം ആവശ്യത്തിനനുസരിച്ച്)
തയ്യാറാക്കുന്ന വിധം
*ഏത്തപ്പഴം ആവിയില്‍ പുഴുങ്ങിയെടുക്കുക.
*വേവിച്ച ഏത്തപ്പഴം തണുക്കുമ്പോള്‍ തൊലി കളഞ്ഞ് നാരുകള്‍ മാറ്റി ഉടച്ചെടുക്കുക.
*അതിലേക്ക് ആവശ്യത്തിന് അരിപ്പൊടിയും അല്‍പ്പം ഉപ്പും നെയ്യും ചേര്‍ത്ത് കുഴയ്ക്കുക.
*മാവ് ചപ്പാത്തി മാവിന്റെ പരുവത്തിലായിരിക്കണം.
*ഒരു പാത്രത്തില്‍ ശര്‍ക്കര അടുപ്പില്‍ വെച്ച് ഉരുക്കിയെടുക്കുക.
*ഇതിലേക്ക് തേങ്ങ ചിരകിയതും ഏലയ്ക്കാപ്പൊടിയും ജീരകവും ചേര്‍ത്ത് അടുപ്പില്‍ നിന്നും മാറ്റുക.
*ഇനി ഒരു വട്ടത്തിലുള്ള സ്റ്റീല്‍ പാത്രത്തില്‍ നെയ്യ് പുരട്ടി പകുതി മാവെടുത്ത് കൈ കൊണ്ട് പരത്തുക.
*പ്ലേറ്റ് മുഴുവന്‍ ഒരിഞ്ച് കനത്തില്‍ മാവ് പരത്തണം.
*ഇനി അതിന് മുകളിലായി ശര്‍ക്കര-തേങ്ങ കൂട്ട് സമമായി വിതറണം.
*ഒരു വാഴയിലയില്‍ ബാക്കി മാവ് എടുത്ത് പാത്രത്തിന്റെ അതേ വട്ടത്തില്‍ *ഏകദേശം നേരത്തെ തയ്യാറാക്കിയ അതേ കട്ടിയില്‍ പരത്തിയെടുക്കുക.
*ഇത് ശര്‍ക്കര വിതറിയതിന് മുകളിലായി വെക്കുക.
*ഇനി ഈ പാത്രം ആവിപ്പാത്രത്തിലേക്ക് ഇറക്കിവെച്ച് വേവിച്ചെടുക്കുക.
*പഴം അട, അല്ലെങ്കില്‍ പഴം കേക്ക് തയ്യാര്‍.
*ഇനിയിത് കേക്ക് പോലെ മുറിച്ചെടുക്കാം.