സാധാരണ ഇടിയപ്പം കഴിച്ച് മടുത്തെങ്കിൽ ഇനി വളരെ വ്യത്യസ്തമായ ബനാന ഇടിയപ്പം ഒന്നു ട്രൈ ചെയ്ത് നോക്കൂ...
മലയാളികളുടെ പതിവ് പ്രഭാതഭക്ഷണങ്ങളിലൊന്നാണ് ഇടിയപ്പം.
മലയാളികളുടെ പതിവ് പ്രഭാതഭക്ഷണങ്ങളിലൊന്നാണ് ഇടിയപ്പം. സാധാരണ ഇടിയപ്പം കഴിച്ച് മടുത്തെങ്കിൽ ഇനി വളരെ വ്യത്യസ്തമായ ബനാന ഇടിയപ്പം ഒന്നു ട്രൈ ചെയ്ത് നോക്കൂ.
ആവശ്യമായ സാധനങ്ങൾ
ഏത്തപ്പഴം- 3 എണ്ണം
അരിപ്പൊടി വറുത്തത്-ഒരു ഗ്ലാസ്
നെയ്യ്-ഒരു ടീസ്പൂണ്‍
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
ഉപ്പ്-ഒരു നുള്ള്
തേങ്ങ-ഒരു മുറി ചിരകിയത്
ഏലയ്ക്കാപ്പൊടി-ഒരു ടീസ്പൂണ്‍
ജീരകം പൊടിച്ചത്-ഒരു ടീസ്പൂണ്‍
പഞ്ചസാര-4 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഏത്തപ്പഴം മിക്‌സിയില്‍ അടിച്ചെടുക്കുക. ഏത്തപ്പഴം ഒഴികെ ബാക്കി ചേരുവകളെല്ലാം കൂടി തിളച്ച വെള്ളത്തില്‍ കുഴച്ചെടുക്കുക. ഇനി അതിലേക്ക് ഏത്തപ്പഴം അടിച്ചതും കൂടി ചേര്‍ത്ത് നന്നായി കുഴച്ചുവെയ്ക്കുക.
തേങ്ങ, ഏലയ്ക്കാപ്പൊടി, ജീരകം പൊടിച്ചത്, പഞ്ചസാര എന്നീ ചേരുവകള്‍ എല്ലാം കൂടി യോജിപ്പിച്ചുവെയ്ക്കുക. മാവ് ഇടിയപ്പത്തിന്റെ അച്ചിലാക്കി വാഴയിലയില്‍ കുറച്ച് ചുറ്റിച്ചിടുക. ഇതിന്റെ മുകളിലായി തേങ്ങാക്കൂട്ട് നിരത്തുക. വീണ്ടും മാവ് ചുറ്റിച്ചിടുക. ശേഷം അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുക. കുട്ടികള്‍ക്കിഷ്ടപ്പെടുന്ന നല്ല സ്വാദുള്ള നാലുമണിപ്പലഹാരമായോ ബ്രേക്ക്ഫാസ്റ്റായോ ഇത് കഴിക്കാം.