ചായക്കൊപ്പം കഴിക്കാൻ ബനാന ബ്രോസ്റ്റഡ്
പഴം തൊലി കളഞ്ഞതിനു ശേഷം ചെറുതായി നുറുക്കിയെടുക്കാം മറ്റൊരു പാത്രത്തിൽ കോൺഫ്ലവർ, ഗോതമ്പ് പൊടി, പഞ്ചസാര, മഞ്ഞൾപ്പൊടി, ഉപ്പും ഒരു നുള്ള് , ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കോൺഫ്ലേക്സ് ഒരു പാത്രത്തിലേക്ക് ഇട്ടശേഷം കൈ വച്ച് ചെറുതായിട്ടൊന്ന് പൊടിച്ചെടുക്കുക.
Jun 21, 2024, 16:10 IST
തയ്യാറാക്കുന്ന വിധം
പഴം തൊലി കളഞ്ഞതിനു ശേഷം ചെറുതായി നുറുക്കിയെടുക്കാം മറ്റൊരു പാത്രത്തിൽ കോൺഫ്ലവർ, ഗോതമ്പ് പൊടി, പഞ്ചസാര, മഞ്ഞൾപ്പൊടി, ഉപ്പും ഒരു നുള്ള് , ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കോൺഫ്ലേക്സ് ഒരു പാത്രത്തിലേക്ക് ഇട്ടശേഷം കൈ വച്ച് ചെറുതായിട്ടൊന്ന് പൊടിച്ചെടുക്കുക.
ശേഷം നുറുക്കിവച്ച പഴം കഷ്ണങ്ങൾ മാവിൽ മുക്കി അതിനു ശേഷം കോൺഫ്ലേക്സിൽ പൊതിയുക. എല്ലാം ഇതേപോലെ ചെയ്തതിനു ശേഷം ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം സ്വാദിഷ്ടമായ ബനാന ബ്രോസ്റ്റഡ് റെഡി.