ബേക്കറി സ്റ്റൈൽ ലഡു ഇനി വീട്ടിൽ തന്നെ
വെള്ളം- രണ്ട് കപ്പ്
ഓയില്‍ - വറുത്തുകോരാന്‍ ആവശ്യത്തിന്
പഞ്ചസാര- മൂന്ന് കപ്പ്
എലയ്ക്ക പൊടിച്ചത്്
മഞ്ഞള്‍ പൊടി- ഒരു നുള്ള്
നെയ്യ്- 3 സ്പൂണ്‍
ബേക്കറി സ്റ്റൈൽ ലഡു ഇനി വീട്ടിൽ തന്നെ
ആവശ്യമായ സാധനങ്ങള്‍
കടലമാവ്- മൂന്ന് കപ്പ്
വെള്ളം- രണ്ട് കപ്പ്
ഓയില്‍ - വറുത്തുകോരാന്‍ ആവശ്യത്തിന്
പഞ്ചസാര- മൂന്ന് കപ്പ്
എലയ്ക്ക പൊടിച്ചത്്
മഞ്ഞള്‍ പൊടി- ഒരു നുള്ള്
നെയ്യ്- 3 സ്പൂണ്‍
അണ്ടിപരിപ്പ്-100 ഗ്രാം
ഉണക്കമുന്തിരി- 50 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കടലമാവിലേക്ക് മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത ശേഷം ഇതിലേക്ക് വെള്ളമൊഴിച്ച് ദോശമാവു പരുവത്തില്‍ ആക്കിയെടുക്കുക.
ഇനി ഒരു പാനില്‍ എണ്ണ ചൂടാക്കണം. കുഴികളുള്ള പാത്രത്തിലൂടെ ഇതിലേക്ക് മാവ് ഒഴിച്ച് നല്‍കണം. ഇങ്ങനെയുണ്ടാക്കിയ ബൂന്തി അധികം മൊരിയാതെ കോരിമാറ്റണം.
ഒന്നരക്കപ്പ് പഞ്ചസാരയും മുക്കാല്‍ക്കപ്പ് വെള്ളവും ചേര്‍ത്ത് ഉരുക്കിയെടുക്കുക. ഇതിലേക്ക് ഏലക്കായ പൊടിച്ചതും ചേര്‍ക്കണം. ഇത് ചെറുതായി ചൂടായ ശേഷം വറുത്ത് മാറ്റി വെച്ചിരിക്കുന്ന ബൂന്തി ഒരു മിക്‌സിയുടെ ജാറിലിട്ട് ചെറുതായി പൊടിച്ചെടുക്കുക. ഇത് പഞ്ചസാര പാനിയിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കാം.
നെയ്യ് ചൂടാക്കി ഇതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത ശേഷം ഇത് മാറ്റിവെച്ച മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ശേഷം നന്നായി ലഡുവിന്റെ പാകത്തില്‍ ഉരുളയാക്കി ഉരുട്ടിയെടുത്താല്‍ നല്ല അടിപൊളി ലഡു തയ്യാറായി.