രുചികരമായ ബാദുഷ തയ്യാറാക്കാം
രുചികരമായ ഒരു സ്വീറ്റാണ് ബാദുഷ ,ഇത് ഈസിയായി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം.
Sep 26, 2024, 19:40 IST
രുചികരമായ ഒരു സ്വീറ്റാണ് ബാദുഷ ,ഇത് ഈസിയായി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം.
ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കുക, അൽപം ബേക്കിംഗ് പൗഡറും, ഒരു പിഞ്ചു ഉപ്പും, അരക്കപ്പ് നെയ്യും ഇതിലേക്ക് ചേർത്ത് കൊടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ,അല്പം വെള്ളവും കൂടി ചേർത്ത് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം, ചപ്പാത്തി റോളർ ഉപയോഗിച്ച് പരത്തി ലയർ ആക്കിയതിനു ശേഷം വീണ്ടും കട്ട് ചെയ്തു ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇതിനെ കൈവെള്ളയിൽ വെച്ച് ഒന്ന് പ്രസ് ചെയ്ത് നടുഭാഗം ഹോൾ ഇട്ടുകൊടുക്കാം ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കണം ഫ്രൈ ചെയ്തെടുത്ത ബാദുഷ ഷുഗർ സിറപ്പിലേക്ക് ഇട്ട് നന്നായി സോക്ക് ചെയ്തെടുക്കുക.