മൊരിഞ്ഞ അയല വറുത്തതും ചൂട് ചോറും; മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട കോംബോ
ആവശ്യമായ ചേരുവകൾ
• അയല – 3 എണ്ണം
• മുളകുപൊടി – 1½ ടേബിൾ സ്പൂൺ
• കുരുമുളകുപൊടി – 1 ടീസ്പൂൺ
ആവശ്യമായ ചേരുവകൾ
• അയല – 3 എണ്ണം
• മുളകുപൊടി – 1½ ടേബിൾ സ്പൂൺ
• കുരുമുളകുപൊടി – 1 ടീസ്പൂൺ
• മഞ്ഞൾപൊടി – ¼ ടീസ്പൂൺ
• ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ
• വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
• നാരങ്ങ നീര് – 1½ ടീസ്പൂൺ
• കറിവേപ്പില – 2 തണ്ട്
• ഉപ്പ് – പാകത്തിന്
• വെള്ളം – ആവശ്യത്തിന്
• വെളിച്ചെണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
1. അയല വൃത്തിയാക്കി വരയിട്ട് വയ്ക്കുക.
2. ഒരു ബൗളിൽ മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്, ഉപ്പ് എന്നിവ ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി കലക്കുക.
3. ഈ മസാല മീനിൽ എല്ലായിടത്തും നന്നായി പുരട്ടി, 30 മിനിറ്റ് ഫ്രിഡ്ജിൽ മാരിനേറ്റ് ചെയ്യുക.
4. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ഇട്ട്, അതിന് മുകളിലേക്ക് മീൻ ഇടുക.
5. മിതമായ തീയിൽ രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറം വരുന്നതുവരെ വറുത്തെടുക്കുക.