ജ്യൂസ് കടയിലെ അതേ രുചിയിൽ അവക്കാഡോ ഷേക്ക് വീട്ടിൽ തയ്യാറാക്കാം!

ചേരുവകൾ:

    അവക്കാഡോ – 1 എണ്ണം

    തണുത്ത പാൽ – 2 കപ്പ്

    പഞ്ചസാര – 3 ടേബിൾസ്പൂൺ

 

ചേരുവകൾ:

    അവക്കാഡോ – 1 എണ്ണം

    തണുത്ത പാൽ – 2 കപ്പ്

    പഞ്ചസാര – 3 ടേബിൾസ്പൂൺ

    ഐസ് ക്യൂബ്സ് – ആവശ്യത്തിന്

    ഏലക്കാപ്പൊടി – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:

    അവക്കാഡോ രണ്ടായി മുറിച്ച് കുരു മാറ്റി പഴത്തിന്റെ ഉൾഭാഗം സ്പൂൺ ഉപയോഗിച്ച് എടുക്കുക.

    മിക്സിയുടെ ജാറിൽ അവക്കാഡോ, പാൽ, പഞ്ചസാര എന്നിവ ചേർക്കുക.

    ആവശ്യത്തിന് ഐസ് ക്യൂബ്സും ചേർത്ത് നന്നായി അടിച്ചെടുക്കുക.

    ക്രീമി പരുവമാകുമ്പോൾ ഗ്ലാസിലേക്ക് ഒഴിക്കുക.

    മുകളിൽ അൽപം നട്ട്സ് വിതറി തണുപ്പോടെ വിളമ്പാം