പച്ചക്കറികൾ കുഞ്ഞുങ്ങളെ കഴിപ്പിക്കാൻ ഈ ഒരു റെസിപ്പി മതി   

 

 ചേന 
പടവലം 
അച്ചിങ്ങ 
കാരറ്റ് 
മുരിങ്ങയ്ക്ക  
വെള്ളരിക്ക  
പടറ്റിക്കായ  
പച്ചമാങ്ങ  
വെളിച്ചെണ്ണ 
മഞ്ഞൾപ്പൊടി  
മുളകുപൊടി 
ഉപ്പ് 
തേങ്ങ ചുരണ്ടിയത്  
ജീരകം 
പച്ചമുളക് 
കറിവേപ്പില  
വെളിച്ചെണ്ണ 

പാകം ചെയ്യുന്ന വിധം

ചേന ചെറുതായി നീളത്തിലരിഞ്ഞു വെള്ളത്തിലിട്ടു വയ്ക്കുക.മുരിങ്ങയ്ക്ക, പടവലം, അച്ചിങ്ങ, കാരറ്റ്, വെള്ളരിക്ക എന്നിവയും ചെറുതായി നീളത്തിൽ അരിഞ്ഞ് മറ്റൊരു പാത്രത്തിൽ വെള്ളത്തിൽ ഇടുക. പടറ്റിക്കായ ചെറുതായി അരിഞ്ഞു വേറെ വെള്ളത്തിലിട്ടു വയ്ക്കുക. പച്ചമാങ്ങയും അരിഞ്ഞു വേറെ വയ്ക്കുക. ചെറിയ ഉരുളിയിൽ വെള്ളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞു വച്ചിരിക്കുന്ന മുരിങ്ങയ്ക്ക, അച്ചിങ്ങ, പടവലം, കാരറ്റ് എന്നിവ ക്രമത്തിലിടുക. ഏറ്റവും മുകളിൽ ചേനയിടുക. ചേനയുടെ മുകളിലായി വെള്ളരിക്ക ഇടണം.ഏറ്റവും മുകളിൽ വേണം വെള്ളരിക്ക വരാൻ. ഇല്ലെങ്കിൽ ചേന കറുത്തുപോകും. വെള്ളം ചേർക്കാതെ വേവിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ക്രമത്തിൽ പച്ചക്കറി നിരത്തി ഇടുന്നത്. ഇങ്ങനെ നിരത്തിയ പച്ചക്കറികളുടെ മുകളിൽ, മഞ്ഞൾപ്പൊടി, മൂളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക.

പാത്രം അടച്ചു വച്ചിതനുശേഷം ചെറുതീയിൽ നന്നായി തിളയ്ക്കുമ്പോൾ കൂട്ടിയിളക്കുക. ചേന മുക്കാൽ വേവാകുമ്പോൾ പടറ്റിക്കായയും മാങ്ങയും ചേർത്ത് അടച്ചു വയ്ക്കുക. കായ വെന്ത ശേഷം അടപ്പു തുറന്ന്, കഷണങ്ങളുടെ നടുഭാഗം തുറക്കുക.(ഒരു കുഴി പോലെയുണ്ടാക്കുക.) നടുവിൽ ഊറി വരുന്ന വെള്ളം തവികൊണ്ടു കോരി ചുറ്റുമുള്ള കഷണങ്ങളിൽ ഒഴിച്ചുകൊടുക്കണം. മുഴുവൻ വെള്ളവും വലിഞ്ഞശേഷം തേങ്ങ, ജീരകം, പച്ചമുളക് എന്നിവ നന്നായി ചതച്ചത് കറിവേപ്പിലയും ചേർത്തു യോജിപ്പിക്കുക. ഇതിൽ വെളിച്ചെണ്ണ ചേർത്തു നന്നായി ചൂടാക്കി, അടുപ്പ് ഓഫ് ചെയ്യുക.