അവിയൽ കൂടുതൽ രുചികരമാക്കാൻ ഈ ചേരുവ കൂടി ചേർക്കു ...

 

ചേരുവകൾ:

1. ചേന, പടവലം, ഇളവൻ, മുരിങ്ങക്കായ, കാരറ്റ്‌, പച്ചക്കായ - ഓരോ കപ്പ്‌ വീതം (2 ഇഞ്ച് നീളത്തിൽ മുറിച്ചത്)

2. പച്ചപ്പയർ, ബീൻസ് - 3-4 എണ്ണം വീതം (നീളത്തിൽ അരിഞ്ഞത്)

3. മഞ്ഞൾപൊടി - 1/4 ടീസ്പൂൺ

4. മുളകുപൊടി - 1/2 ടീസ്പൂൺ

5. തേങ്ങ ചിരകിയത് - 2 കപ്പ്‌

6. ജീരകം - 1/2 ടീസ്പൂൺ

7. പച്ചമുളക് - 7-8 എണ്ണം

8. ഇഞ്ചി - ഒരു കഷണം

9. കറിവേപ്പില - ഒരു പിടി

10. കട്ടത്തൈര് - 2 1/2 കപ്പ്‌

11. വെളിച്ചെണ്ണ - 1/4 കപ്പ്

12. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

അരിഞ്ഞുവെച്ച പച്ചക്കറികൾ അൽപം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തു കുഴച്ച ശേഷം വെള്ളവും ചേർത്ത് പാകത്തിന് വേവിച്ചെടുക്കണം. 5 മുതൽ 8 വരെ ചേരുവകൾ ചെറുതായി ചതച്ചതും ഉപ്പും കട്ടത്തൈര് ഉടച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. കൂട്ട് തിളച്ചാൽ ബാക്കി കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കി ഇറക്കിവെക്കാം. നാടൻ അവിയൽ തയാർ.