സദ്യയിലെ സ്റ്റാർ ഐറ്റം! നാടൻ രുചിയിൽ പെർഫെക്റ്റ് അവിയൽ ഇങ്ങനെ ഉണ്ടാക്കാം

ആവശ്യ സാധനങ്ങൾ:
വെള്ളരിക്കാ, പയർ, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചിൽ – (ഇവയെല്ലാം ഒരിഞ്ചു നീളത്തിൽ അരിഞ്ഞത്)
മുളകുപൊടി – അര ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
പച്ചമുളക് – അഞ്ച് എണ്ണം ( നീളത്തിൽ രണ്ടായി അരിഞ്ഞത്)

 

ആവശ്യ സാധനങ്ങൾ:
വെള്ളരിക്കാ, പയർ, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചിൽ – (ഇവയെല്ലാം ഒരിഞ്ചു നീളത്തിൽ അരിഞ്ഞത്)
മുളകുപൊടി – അര ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
പച്ചമുളക് – അഞ്ച് എണ്ണം ( നീളത്തിൽ രണ്ടായി അരിഞ്ഞത്)
തൈര് – ആവശ്യത്തിന്
 വെളിച്ചെണ്ണ –രണ്ടു ടീസ്പൂൺ
 ഉപ്പ് –ആവശ്യതിന്

അരപ്പിന് ആവശ്യമായത് :
തിരുമ്മിയ തേങ്ങ – ഒരു കപ്പ്
ജീരകം – കാൽ ടീസ്പൂൺ
പച്ചമുളക് –നാല് എണ്ണം
കറിവേപ്പില –ഒരു തണ്ട്
ചുമന്നുള്ളി – ആറല്ലി


ഉണ്ടാക്കുന്ന വിധം:
ആദ്യം എടുത്ത് വെച്ചിരിക്കുന്ന എല്ലാ കഷ്ണങ്ങളും മുളകുപൊടിയും, മഞ്ഞൾപൊടിയും, ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. കഷ്ണങ്ങൾ മുക്കാൽ വേവ് ആകുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത് ഇളക്കാം. ഇതിലേക്ക് അരപ്പ് ചേർത്ത് നന്നായി ഇളക്കി അടച്ച് വെച്ച് വേവിക്കുക. തീ അണയ്ക്കാറാകുമ്പോൾ തൈര് ചേർത്ത് നന്നായി ഇളക്കി മുകളിൽ പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വയ്ക്കുക. രുചികരമായ അവിയൽ റെഡി.