വിവിധ പച്ചക്കറികൾ കൊണ്ടുണ്ടാക്കാം സ്വാദിഷ്ടമായ അവിയൽ

ചേരുവകൾ:
* കാരറ്റ് – 1
* ബീൻസ് – 100 ഗ്രാം
* മുരിങ്ങക്കായ് – 1
* കുമ്പളങ്ങ – 100 ഗ്രാം
* ചേന – 100 ഗ്രാം

 

ചേരുവകൾ:
* കാരറ്റ് – 1
* ബീൻസ് – 100 ഗ്രാം
* മുരിങ്ങക്കായ് – 1
* കുമ്പളങ്ങ – 100 ഗ്രാം
* ചേന – 100 ഗ്രാം
* പച്ചമുളക് – 4
* മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
* ഉപ്പ് – ആവശ്യത്തിന്
അരപ്പിന്:
* തേങ്ങ ചിരണ്ടിയത് – 1 കപ്പ്
* ജീരകം – 1 ടീസ്പൂൺ
അവസാനം:
* തൈര് – ½ കപ്പ്
* വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
* കറിവേപ്പില – 1 തണ്ട്
തയ്യാറാക്കുന്ന വിധം:
1. എല്ലാ പച്ചക്കറികളും നീളത്തിൽ അരിയുക.
2. ഉപ്പും മഞ്ഞളും പച്ചമുളകും ചേർത്ത് വേവിക്കുക.
3. തേങ്ങയും ജീരകവും ചതച്ചെടുക്കുക.
4. ഇത് പച്ചക്കറികളിൽ ചേർത്ത് ഇളക്കുക.
5. തീ കുറച്ച് തൈര് ചേർക്കുക.
6. വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് അടുപ്പ് ഓഫ് ചെയ്യുക.