ആരോഗ്യവും രുചിയും ഒന്നിക്കുന്ന അവിയൽ; പച്ചക്കറികളുടെ ഗുണങ്ങൾ ഒട്ടും ചോരാതെ

ചേരുവകൾ :
പച്ചക്കായ 
ചേന 
കാരറ്റ് 
കുമ്പളങ്ങ
പയർ /ബീൻസ് 

 

ചേരുവകൾ :
പച്ചക്കായ 
ചേന 
കാരറ്റ് 
കുമ്പളങ്ങ
പയർ /ബീൻസ് 
മുരിങ്ങക്കായ 
കറിവേപ്പില 
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ 
ഉപ്പ് -1/2 ടീസ്പൂൺ 
വെളിച്ചെണ്ണ -1 ടേബിൾസ്പൂൺ 
വെള്ളം-1/2 കപ്പ് 
തേങ്ങ -3/4 കപ്പ് 
ചെറിയുള്ളി -8-10 (ചെറുത് )
പച്ചമുളക് -3
ചെറിയജീരകം -1 ടീസ്പൂൺ 
തൈര് -1/2 കപ്പ് 
കറിവേപ്പില 
വെളിച്ചെണ്ണ -1 ടേബിൾസ്പൂൺ 
ഉണ്ടാക്കുന്ന വിധം :
1. നീളത്തിൽ അരിഞ്ഞ പച്ചക്കറികൾ എല്ലാം ഒരു ചട്ടിയിലേക്ക് കൊടുക്കാം,ചേന വളരെ കനം കുറഞ്ഞ അരിയാൻ ശ്രദ്ധിക്കുക കാരണം അതില് നല്ല വേവ് ഉണ്ടാവുന്നതാണ്
2. ⁠അതിലേക്ക് മഞ്ഞൾപ്പൊടി കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ വെള്ളം ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യുക
3. ⁠തിളക്കുന്ന വരെ ഹൈ ഫ്ലെയിമിൽ ഇട്ടുകൊടുക്കുക തിളച്ചു കഴിഞ്ഞതിനുശേഷം ചെറിയ തീയിൽ ഇട്ടിട്ട് വേണം വേവിച്ചെടുക്കാൻ
4. ⁠ഇനി മിക്സിയുടെ ചെറിയ ജാറിൽ തേങ്ങ ചെറിയുള്ളി പച്ചമുളക് ചെറിയ ജീരകം ചേർത്തിട്ട് ഒന്ന് ക്രഷ് ചെയ്തു കൊണ്ടുവരിക
5. ⁠ഈ തേങ്ങാ മിക്സ് വെന്തു പച്ചക്കറിയിലേക്ക് ചേർത്തിട്ട് നന്നായിട്ട് മിക്സ് ചെയ്ത് ചൂടാക്കി എടുക്കുക
6. ⁠പിന്നീട് ഒരു അര കപ്പ് തൈര് കൂടെ ചേർത്ത് മിക്സ് ചെയ്ത് ഫ്ലെയിം അങ്ങ് ഓഫ് ചെയ്യാം തൈര് ചേർത്ത ശേഷം തിളപ്പിച്ച് എടുക്കരുത്
7. ⁠അവസാനമായി കറിവേപ്പിലയും കുറച്ച് പച്ചവെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്തെടുത്താൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും നല്ല ടേസ്റ്റിയുമായ അവിയൽ റെഡി