കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്ന അവൽ വിളയിച്ചത് ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം

ആവശ്യ സാധനങ്ങൾ:
അവൽ – 1 1/2 കപ്പ്
ശർക്കര – 1 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
വെള്ളം – 1 കപ്പ്

 

ആവശ്യ സാധനങ്ങൾ:
അവൽ – 1 1/2 കപ്പ്
ശർക്കര – 1 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
വെള്ളം – 1 കപ്പ്
നെയ്യ് – 1 ടേബിൾസ്പൂൺ
എള്ള് – 2 ടീസ്പൂൺ
ഏലയ്ക്ക പൊടിച്ചത് – 1/4 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം:
ആദ്യം ശർക്കര വെള്ളം ചേർത്ത് പാനിയാക്കാൻ വെയ്ക്കുക. ഒരു നൂൽ പരുവം ആകുമ്പോൾ അരിച്ച് മാറ്റിവെയ്ക്കുക. അതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിനോടൊപ്പം ഏലക്ക പൊടിച്ചതും ചേർക്കാം. അതിലേക്ക് അവൽ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.

ശേഷം ഒരു പാനിൽ ആവശ്യത്തിന് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ എള്ള് ചേർത്ത് വഴറ്റിയെടുക്കുക. ശേഷം ഈ കൂട്ട് അവൽ മിക്സിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അവൽ വിളയിച്ചത് റെഡി.