അവൽ വിളയിച്ചെടുക്കാം രുചികരമായി
വെള്ളം- 1/2 കപ്പ്
തേങ്ങ - 3 കപ്പ്
ഏലയ്ക്ക പൊടിച്ചത്- 1 ടീസ്‌പൂൺ
അവൽ- 3 കപ്പ്
ചേരുവകൾ
ശർക്കര പൊടിച്ചത് - 1 1/2 കപ്പ്
വെള്ളം- 1/2 കപ്പ്
തേങ്ങ - 3 കപ്പ്
ഏലയ്ക്ക പൊടിച്ചത്- 1 ടീസ്‌പൂൺ
അവൽ- 3 കപ്പ്
നെയ്യ്- 2 ടേബിൾസ്‌പൂൺ
പൊട്ടു കടല - 1/4 കപ്പ്
കശുവണ്ടി- 1/4 കപ്പ്
എള്ള്- 1 ടേബിൾ സ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേയ്ക്ക് ഒന്നര കപ്പ് ശർക്കരയും അര കപ്പ് വെള്ളവും ചേർക്കാം.
ശേഷം തുടർച്ചയായി ഇളക്കി ശർക്കര അലിയിക്കാം.
വെള്ളം വറ്റി ശർക്കര അലിഞ്ഞതിനു ശേഷം അടുപ്പണയ്ക്കാം.
അതിലേയ്ക്ക് മൂന്ന് കപ്പ് തേങ്ങ ചിരകിയതു ചേർത്ത് ഇളക്കി യോജിപ്പിക്കാം.
ഒരു ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും, മൂന്ന് കപ്പ് അവലും ചേർക്കാം.
മറ്റൊരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കാം.
ഇതിലേയ്ക്ക് പൊട്ടുകടല കാൽ കപ്പ്, കാൽ കപ്പ് കശുവണ്ടി, ഒരു ടേബിൾസ്പൂൺ എള്ള് എന്നിവ ചേർത്തു വറുക്കാം.
അത് അവലിലേയ്ക്കു ചേർത്തിളക്കാം. ശേഷം വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റാം.