ശര്‍ക്കരയും അരിയും ഉണ്ടോ ? എങ്കിൽ തയ്യാറാക്കാം കിടിലൻ സ്നാക്ക്
Oct 1, 2024, 19:55 IST
ചേരുവകൾ
മട്ട അരി -- 2 കപ്പ്
കശുവണ്ടി -- മുക്കാൽ കപ്പ്
ശർക്കര -- ഒന്നര കപ്പ്
നാളികേരം ചിരകിയത് -- 2 കപ്പ്
തയാറാക്കുന്ന വിധം
മട്ട അരി കഴുകി വെള്ളം വാർന്നതിനു ശേഷം വറുത്തു പൊടിച്ചെടുക്കുക, ( ചെറിയ തരുതരുപ്പായി ). കശുവണ്ടിയും വറുത്തു പൊടിച്ചെടുക്കുക. ഒരു മിക്സി ജാറിലേക്കു ശർക്കരയും നാളികേരം ചിരകിയതും ചേർത്ത് ഒന്ന് അടിച്ചെടുക്കുക .ശേഷം അടിച്ചെടുത്ത കൂട്ട് ഒരു ബൗളിൽ ഇടുക.
ഈ തേങ്ങാ ശർക്കര കൂട്ടിലേക്ക് നേരത്തെ പൊടിച്ചു വച്ച അരിയും കശുവണ്ടിയും ചേർത്ത് നന്നായി കുഴക്കുക. ഇനി ആവശ്യത്തിനുള്ള വലുപ്പം അനുസരിച്ചു അരിയുണ്ട ഉരുട്ടി എടുക്കാം. നല്ല സ്വാദുള്ള നാടൻ അരിയുണ്ട തയാർ.