ഒരു മധുര വിഭവം തയ്യാറാക്കാം

 

 പാൽ -2 കപ്പ്‌
    പഞ്ചസാര - 1/2 കപ്പ്‌
    കോൺഫ്ലോർ - 3 ടീ സ്പൂൺ
    ഫ്രഷ് ക്രീം - 1 കപ്പ്‌
    റോസ് വാട്ടർ - വളരെ കുറച്ച്

    ഓറഞ്ച് ജ്യൂസ്‌ - 1 1/2 കപ്പ്‌
    പഞ്ചസാര – പാകത്തിന്
    കോൺഫ്ലോർ - 1 ടീസ്പൂൺ ഓറഞ്ച് ജ്യൂസിൽ അലിയിച്ചത്
    ചെറി, ഡ്രൈ ഫ്രൂട്ട്സ് – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

ഒരു പാനിൽ പാൽ തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും കോൺഫ്‌ളോർ ചേർത്ത് കട്ട പിടിക്കാതെ ഇളക്കുക. ഇതിലേക്ക് ഫ്രഷ് ക്രീമും റോസ്‌വാട്ടറും ചേർത്ത് കുറുകി വരുമ്പോൾ വാങ്ങി വെക്കുക.

ഒരു ഗ്ലാസ്സിലേക്കു 3/4 ഭാഗത്തോളം ഈ മിശ്രിതം ഒഴിച്ച് ഒരു മണിക്കൂറോളം ഫ്രിഡ്ജിൽ സെറ്റ് ചെയ്യുക.

പാനിൽ ഓറഞ്ച് ജ്യൂസും, ഇഷ്ടത്തിനനുസരിച്ചു പഞ്ചസാരയും ചേർക്കുക. പഞ്ചസാര അലിയുന്ന വരെ ഇളക്കുക. 1 ടീസ്പൂൺ കോൺഫ്ലോർ കുറച്ച് ഓറഞ്ച് ജ്യൂസിൽ അലിയിച്ചു ചേർക്കുക. കുറുകി വരുമ്പോൾ വാങ്ങി വെക്കുക. തണുത്ത ശേഷം പാൽ കുറുക്കി വെച്ചതിനു മുകളിൽ ഒഴിച്ചു വെക്കുക. 1-2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക. അലങ്കരിക്കാൻ ചെറിയും, ഡ്രൈ ഫ്രൂട്ട്സും ഉപയോഗിക്കാവുന്നതാണ്.

(ഓറഞ്ച് മിശ്രിതം ചൂടാറിയ ശേഷം മാത്രം പാൽകുറുകിയതിനു മുകളിൽ ഒഴിക്കുക)