അമൃതം പൊടി ബാക്കിയുണ്ടോ? എങ്കിൽ നാളെ രാവിലെ ഈ ഇഡ്ഡലി പരീക്ഷിക്കൂ!
അമൃതം പൊടി - 1¼ cup
നാളികേരപ്പാല് - 1cup
Feb 24, 2026, 18:30 IST
അമൃതം പൊടി - 1¼ cup
നാളികേരപ്പാല് - 1cup
പഞ്ചസാര - ¼ cup
മുട്ട - 2 എണ്ണം
ബദാം - 6 എണ്ണം
നെയ്യ് - 1 ടീസ്പൂൺ
ഏലക്കായ - 3 എണ്ണം ( പൊടിച്ചത് )
ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
അമൃതം പൊടിയും നാളികേരപ്പാലും പഞ്ചസാരയും മുട്ടയും ബേക്കിംഗ് പൗഡറും ഏലക്കായ പൊടിയും ചേർത്തു മിക്സിയുടെ ജാറിൽ ആവശ്യത്തിന് ഉപ്പും ഇട്ട് ദോശ മാവ് പാകത്തിന് അടിച്ചെടുക്കുക.
ഇഡ്ഡലി ചെമ്പിൽ ആണ് ഇത് ഉണ്ടാക്കുന്നത്. ഇഡ്ഡലിയുടെ പാത്രത്തിൽ കുറച്ചു നെയ്യ് പരട്ടി അതിൽ ഈ മാവ് ഒഴിച്ചു പത്തുമിനിറ്റ് വേവിച്ചെടുക്കുക. നല്ല രുചികരമായ അമൃതം പൊടി ഇഡ്ഡലി കേക്ക് തയ്യാർ.