ഈ കറി ഉണ്ടെങ്കിൽ ഒരു പറ ചോറ് കഴിക്കാം  

 

ചേരുവകൾ:

    അമ്പഴങ്ങ - 6 എണ്ണം
    ചെറിയ ഉള്ളി- 6 എണ്ണം
    ഇഞ്ചി - ചെറിയ കഷ്ണം
    പച്ചമുളക് - 3 എണ്ണം
    കറിവേപ്പില - ഒരു പിടി
    മഞ്ഞൾപൊടി - 1 ടേബിൾസ്പൂൺ
    ചെറിയ ജീരകം -1/4 ടീസ്പൂൺ
    പച്ച മല്ലി - 1 ടേബിൾസ്പൂൺ
    വറ്റൽമുളക് - 5 എണ്ണം
    മുളക്പൊടി - 1 ടീസ്പൂൺ
    ഉപ്പ് - ആവശ്യത്തിന്
    വെളിച്ചെണ്ണ - ആവശ്യത്തിന്
    തേങ്ങ ചിരകിയത് - 1 കപ്പ്
    ഉലുവ - 1/4 ടീസ്പൂൺ 

തയാറാക്കുന്ന വിധം:

ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് വെളിച്ചെണ്ണയിൽ വഴറ്റുക. അതിലേക്ക് പച്ചമുളകും കറിവേപ്പിലയും കൂടെ ചേർത്ത് ഇളക്കുക. ശേഷം കുരു കളഞ്ഞ് ചെറുതായി കഷ്ണങ്ങളാക്കിയ അമ്പഴങ്ങ കൂടി ചേർത്ത് വീണ്ടും അത് വെന്തു വരുന്നത് വരെ ഇളക്കി കൊടുക്കുക.

മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക. ഇങ്ങനെ തയാറാക്കിയ കൂട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതേ ചട്ടിയിൽ തന്നെ പച്ച മല്ലി, ഉലുവ, ചെറിയ ജീരകം, വറ്റൽമുളക് എല്ലാം കൂടി വറുക്കുക.

അതിലേക്ക് തേങ്ങ ചിരകിയതും ചേർത്ത് നന്നായി വറുത്ത് അരച്ചെടുക്കുക. തേങ്ങ അരച്ചതും നേരത്തെ തയാറാക്കിയ അമ്പഴങ്ങ മസാലയും മിക്സ് ചെയ്ത് തിളപ്പിച്ചെടുക്കുക. തിളച്ചതിന് ശേഷം അൽപം പച്ച വെളിച്ചെണ്ണ മുകളിൽ ഒഴിക്കാം.