ഉരുളക്കിഴങ്ങ് ചേർത്ത പൂരി ട്രൈ ചെയ്തിട്ടുണ്ടോ?
Feb 25, 2026, 16:00 IST
ചേരുവകൾ
ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് — ഒരു കപ്പ്
മൈദ — ഒരു കപ്പ്
ഉപ്പ് — പാകത്തിന്
എണ്ണ — വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ചുടച്ചതും മൈദയും ഉപ്പും യോജിപ്പിച്ച്, വെള്ളം ചേർക്കാതെ നന്നായി കുഴച്ചു പൂരിക്കു കുഴയ്ക്കുന്ന മാവു പരുവത്തിലാക്കുക. ഈ മാവ്, ചെറിയ ഉരുളകളാക്കി, പൂരി വലുപ്പത്തിൽ പരത്തി, ചൂടായ എണ്ണയിൽ വറുത്തുകോരുക.