ബദാമും ഈന്തപ്പഴവും ചേർത്ത് ഹെൽത്തി ഡ്രിങ്ക്

ബദാം- മുപ്പതെണ്ണം (ചൂടുവെള്ളത്തിൽ അരമണിക്കൂറെങ്കിലും കുതിർത്തത്)
    ഈന്തപ്പഴം- എട്ടെണ്ണം
    പാൽ- ഒരു ലിറ്റർ (തണുത്തത്)
    കസ്‌റ്റാഡ് പൗഡർ- രണ്ട് ടേബിൾ സ്‌പൂൺ
    സബ്‌ജ സീഡ്‌സ്- ഒന്നര ടേബിൾ സ്‌പൂൺ
    പഞ്ചസാര- മധുരത്തിനനുസരിച്ച്
 

ആവശ്യമായ ചേരുവകൾ

    ബദാം- മുപ്പതെണ്ണം (ചൂടുവെള്ളത്തിൽ അരമണിക്കൂറെങ്കിലും കുതിർത്തത്)
    ഈന്തപ്പഴം- എട്ടെണ്ണം
    പാൽ- ഒരു ലിറ്റർ (തണുത്തത്)
    കസ്‌റ്റാഡ് പൗഡർ- രണ്ട് ടേബിൾ സ്‌പൂൺ
    സബ്‌ജ സീഡ്‌സ്- ഒന്നര ടേബിൾ സ്‌പൂൺ
    പഞ്ചസാര- മധുരത്തിനനുസരിച്ച്
    വാനില എസൻസ്- കാൽ ടീസ്‌പൂൺ
    അണ്ടിപ്പരിപ്പ് ചെറുതായി നുറുക്കിയത്- ആവശ്യത്തിന്
    ബദാം ചെറുതായി നുറുക്കിയത്- ആവശ്യത്തിന്
    പിസ്‌ത- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ ഈന്തപ്പഴം എടുത്ത് ഇതിലേയ്‌ക്ക് അൽപ്പം പാൽ ചേർത്ത് കുതിരാൻ വയ്‌ക്കുക. ഈ സമയം മറ്റൊരു പാത്രത്തിലേയ്‌ക്ക് രണ്ട് ടേബിൾ സ്‌പൂൺ കസ്‌റ്റാഡ് പൗഡർ ഇട്ട് കാൽക്കപ്പ് പാൽ ഒഴിച്ച് കട്ടകൾ ഇല്ലാതെ നന്നായി ഇളക്കണം. ഇനി ഇത് അൽപ്പനേരം മാറ്റിവയ്‌ക്കുക.

ഇനി മറ്റൊരു പാത്രത്തിലേയ്‌ക്ക് ഒന്നര ടേബിൾ സ്‌പൂൺ സബ്‌ജ സീഡ്‌സ് ആവശ്യത്തിന് വെള്ളം ചേർത്ത് കുതിരാൻ വയ്‌ക്കാം. ഇനി നേരത്തെ കുതിർത്ത് വച്ചിരിക്കുന്ന ബദാമിൻ്റെ തൊലി കളഞ്ഞെടുക്കണം. ഇനി ഈ ബദാമും നേരത്തെ പാലിൽ കുതിർക്കാൻ വച്ച ഈന്തപ്പഴവും മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ബദാം മുക്കിവെച്ച പാലും ചേർക്കുന്നതിനാൽ അരയ്‌ക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യമില്ല.

നന്നായി അരച്ചതിന് ശേഷം ഒരു വലുപ്പമുള്ള പാത്രം അടുപ്പിൽ വച്ച് ഇതിലേയ്‌ക്ക് ഒരു ലിറ്റർ പാൽ ഒഴിക്കുക. പാൽ ചൂടായിക്കഴിയുമ്പോൾ ആവശ്യമായ പഞ്ചസാര ചേർക്കാം. പഞ്ചസാര നന്നായി അലിഞ്ഞ ശേഷം അരച്ചുവച്ചിരിക്കുന്ന ബദാം ഈന്തപ്പഴം മിശ്രിതം ഇതിലേയ്‌ക്ക് ചേർക്കാം. പാൽ നന്നായി ചൂടാകുന്നതുവരെ ഇളക്കുക. ശേഷം ഇതിലേയ്‌ക്ക് നേരത്തെ കലക്കിവച്ച കസ്‌റ്റാർഡ് പൗഡറും ചേർത്തിളക്കുക. അൽപ്പം കുറുകി വരുമ്പോൾ കാൽ ടീസ്‌പൂൺ വാനില എസൻസ് ചേർക്കാം. വേണമെങ്കിൽ ഏലക്കയും ഈ സമയം പൊടിച്ച് ചേർക്കാം.

ആവശ്യത്തിന് കുറുകി വന്നതിന് ശേഷം അടുപ്പിൽ നിന്ന് വാങ്ങി നന്നായി തണുക്കാൻ വയ്‌ക്കുക. തണുത്തതിന് ശേഷം കുറഞ്ഞത് അരമണിക്കൂറെങ്കിലും ഫ്രിഡ്‌ജിൽ വച്ച് നന്നായി തണുപ്പിക്കുക. ശേഷം ഇതിലേയ്‌ക്ക് കുതിർത്ത് വച്ചിരിക്കുന്ന സബ്‌ജ സീഡ്‌സ് ചേർക്കുക. ഇനി ഇത്ലേയ്‌ക്ക് ചെറുതായി നുറുക്കിയ ബദാം, അണ്ടിപ്പരിപ്പ്, പിസ്‌ത എന്നിവയും ചേർത്ത് നന്നായി ഇളക്കാം. നല്ല സ്വാദിഷ്‌ഠമായ ഡ്രിങ്ക് തയ്യാർ ഞൊടിയിടയിൽ.