ഒരിക്കൽ കഴിച്ചാൽ വീണ്ടും കൊതിപ്പിക്കുന്ന അഫ്ഗാനി ചിക്കൻ കറി

ചേരുവകൾ

    ചിക്കൻ – 500 ഗ്രാം

    തൈര് – ½ കപ്പ്

    ഫ്രഷ് ക്രീം – ¼ കപ്പ്

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ

 

ചേരുവകൾ

    ചിക്കൻ – 500 ഗ്രാം

    തൈര് – ½ കപ്പ്

    ഫ്രഷ് ക്രീം – ¼ കപ്പ്

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ

    പച്ചമുളക് – 2–3

    കശുവണ്ടി – 10–12

    സവാള – 1

    കുരുമുളക് പൊടി – ½ ടീസ്പൂൺ

    ഗരം മസാല – ½ ടീസ്പൂൺ

    നാരങ്ങാനീര് – 1 ടേബിൾസ്പൂൺ

    ഉപ്പ്, എണ്ണ/ബട്ടർ – ആവശ്യത്തിന്

തയ്യാറാക്കുന്നത്

    ചിക്കനിൽ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ഉപ്പ്, കുരുമുളക്, ഗരം മസാല എന്നിവ ചേർത്ത് 30 മിനിറ്റ് മാരിനേറ്റ് ചെയ്യുക.

    കശുവണ്ടി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം സവാളയും പച്ചമുളകും ചേർത്ത് നന്നായി അരയ്ക്കുക.

    പാനിൽ എണ്ണ/ബട്ടർ ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് നന്നായി വറുത്തെടുക്കുക.

    അരച്ച കശുവണ്ടി മിശ്രിതം ചേർത്ത് 5–7 മിനിറ്റ് വേവിക്കുക.

    ആവശ്യത്തിന് വെള്ളം ചേർത്ത് ചിക്കൻ നന്നായി വേവിക്കുക.

    അവസാനം ഫ്രഷ് ക്രീം ചേർത്ത് 2 മിനിറ്റ് ചെറുതീയിൽ വെച്ച് ഓഫ് ചെയ്യുക.