എളുപ്പം തയ്യാറാക്കാം അടിപൊളി സൈഡ് ഡിഷ്

 

ചേരുവകൾ

    ചിക്കൻ – 1 കിലോ
    സവാള – 1 എണ്ണം
    പച്ചമുളക് – 4 എണ്ണം
    ഇഞ്ചി – ചെറിയ കഷ്ണം
    വെളുത്തുള്ളി – 3 അല്ലി
    മല്ലിയില –ഒരു പിടി
    തൈര് – 1 കപ്പ്
    ഫ്രഷ് ക്രീം – 3 ടേബിൾ സ്പൂൺ
    കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ
    ഗരം മസാല – 1 ടീസ്പൂൺ
    കസൂരി മേത്തി -1/2 ടീസ്പൂൺ
    ഉപ്പ് – ആവശ്യത്തിന്
    ഓയിൽ -4 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ നന്നായി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഈ അരപ്പു ചേർക്കുക. ശേഷം തൈര്, ഫ്രഷ് ക്രീം, കുരുമുളകു പൊടി, ഗരം മസാല, കസൂരി മേത്തി എന്നിവയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ഒരുമണിക്കൂർ മസാല തേച്ചു വെക്കണം.

കുറച്ചു ചാർകോൾ സ്‌മോക്ക് കൊടുത്തു അടച്ചു വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്തെടുത്തു അതിലേക്ക് ബാക്കി മസാലയും ഒഴിച്ച് വേണെമെങ്കിൽ കുറച്ചു വെള്ളവും ഒഴിച്ച് അടച്ചു വെച്ച് 10 മിനിട്ടു വേവിച്ചെടുക്കുക.അടിപൊളി രുചിയുള്ള അഫ്‌ഗാനി ചിക്കൻ റെഡി.