തേങ്ങയും ശർക്കരയും ചേർത്ത പഞ്ഞിപോലത്തെ നാടൻ ഇലയട

ആവശ്യമായ സാധനങ്ങൾ

മാവിന്:

    അരിപ്പൊടി – 2 കപ്പ്

    ചൂടുവെള്ളം – ആവശ്യത്തിന്

    ഉപ്പ് – ഒരു നുള്ള്

പൂരത്തിന്:

 

ആവശ്യമായ സാധനങ്ങൾ

മാവിന്:

    അരിപ്പൊടി – 2 കപ്പ്

    ചൂടുവെള്ളം – ആവശ്യത്തിന്

    ഉപ്പ് – ഒരു നുള്ള്

പൂരത്തിന്:

    തേങ്ങ ചിരവിയത് – 1½ കപ്പ്

    ശർക്കര – 1½ കപ്പ്

    ഏലക്കാപ്പൊടി – ½ ടീസ്പൂൺ

    ജീരകപ്പൊടി – ¼ ടീസ്പൂൺ

    വാഴയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ശർക്കര കുറച്ച് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.

    ഒരു പാനിൽ തേങ്ങയും ശർക്കരപ്പാനിയും ചേർത്ത് ഇളക്കി കുറുകുന്നത് വരെ വേവിക്കുക.

    ഏലക്കാപ്പൊടിയും ജീരകപ്പൊടിയും ചേർത്ത് തീ ഓഫ് ചെയ്യുക. പൂരണം തണുക്കാൻ വയ്ക്കുക.

    അരിപ്പൊടിയിൽ ഉപ്പും ചൂടുവെള്ളവും ചേർത്ത് ഇടിയപ്പമാവിനേക്കാൾ അല്പം മൃദുവായ മാവ് തയ്യാറാക്കുക.

    വാഴയില ചെറിയ കഷ്ണങ്ങളാക്കി കഴുകി തുടച്ചെടുക്കുക.

    ഇലയിൽ കുറച്ച് മാവ് വെച്ച് കൈ നനച്ച് നേർത്തതായി പരത്തുക.

    നടുവിൽ തേങ്ങ-ശർക്കര പൂരണം വച്ച് ഇല മടക്കുക.

    ഇങ്ങനെ തയ്യാറാക്കിയ അടകൾ ഇഡ്ലിത്തട്ടിലോ സ്റ്റീമറിലോ വെച്ച് 15–20 മിനിറ്റ് ആവിയിൽ വേവിക്കുക.

    വാഴയിലയുടെ മണം വന്നാൽ ഇലയട റെഡി