അച്ചപ്പം ഇങ്ങനെ തയ്യാറാക്കാം 

മുട്ട = രണ്ടു എണ്ണം

പഞ്ചസാര = 75 ഗ്രാം

തേങ്ങാപ്പാല്‍ = ഒരു തേങ്ങയുടേത്

എള്ള് = ഒരു ടീസ്പൂണ്‍

ജീരകം – അര ടിസ്പൂണ്‍

 

ചേരുവകൾ

പച്ചരി പൊടി = 4 ഗ്ലാസ് ( വറുക്കേണ്ട ആവശ്യമില്ല )

മുട്ട = രണ്ടു എണ്ണം

പഞ്ചസാര = 75 ഗ്രാം

തേങ്ങാപ്പാല്‍ = ഒരു തേങ്ങയുടേത്

എള്ള് = ഒരു ടീസ്പൂണ്‍

ജീരകം – അര ടിസ്പൂണ്‍

ഉപ്പ് = പാകത്തിന്

വെളിച്ചെണ്ണ = ഒന്നര കിലോ

തയ്യാറാക്കുന്ന വിധം

പച്ച അരിപ്പൊടി, കട്ടയില്ലാതെ നന്നായി അരിച്ചെടുക്കുക ഇതിലേയ്ക്ക് മുട്ടയും , പഞ്ചസാരയും അല്പം ഉപ്പും കൂട്ടി നന്നായി തിരുമ്മി യോജിപ്പിക്കുക ( മധുരം കൂടുതല്‍ വേണ്ടവര്‍ക്ക് പഞ്ചസാര കൂട്ടി ഇടാം ) അതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് കട്ട കെട്ടാതെ നല്ലപോലെ കുഴയ്ക്കുക കൈകൊണ്ടു നല്ലപോലെ തിരുമ്മി കലക്കിയാല്‍ മതി മാവിന്റെ പരുവം ഒരുപാട് കട്ടി ആകരുത് എന്നാല്‍ ഒരുപാട് വെള്ളം കൂടുകയും അരുത് അച്ച് മുക്കിയാല്‍ കട്ട കെട്ടാതെ അച്ചില്‍ പിടിക്കണം ഈ ഒരു പാകത്തില്‍ വേണം കലക്കാന്‍ …തേങ്ങാപ്പാല്‍ തികയില്ലെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്…എള്ള് ജീരക ഇവ കൂടി ചേര്‍ത്ത് ഈ മാവ് മാറ്റി വയ്ക്കാം ഇനി ഒരു ഉരുളിയില്‍ ചെറിയ ഉരുളി മതി ഉരുളി ഇല്ലെങ്കില്‍ ചീനച്ചട്ടി ആയാലും മതി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക നന്നായി ചൂടായി കഴിഞ്ഞാല്‍ അച്ചപ്പത്തിന്റെ അച്ച് ഒന്ന് ഈ വെളിച്ചെണ്ണയില്‍ മുക്കി പിടിക്കാം നന്നായി ചൂടായി കഴിയുമ്പോള്‍ ( നന്നായി ചൂടാകണം എങ്കിലേ മാവ് അച്ചില്‍ പിടിക്കൂ ) അച്ചിന്റെ മുക്കാല്‍ ഭാഗം മാവില്‍ മുക്കി തിളച്ച എണ്ണയില്‍ മുക്കി പിടിക്കണം.ഇപ്പോള്‍ ഈ അച്ചിന്റെ ആകൃതിയില്‍ അച്ചപ്പം എണ്ണയില്‍ വീഴും ( വീണില്ലെങ്കില്‍ അച്ച് പതുക്കെ ഒന്ന് തട്ടി കൊടുക്കാം ..സൂക്ഷിക്കണം എണ്ണ കയ്യില്‍ ഒന്നും തെറിക്കരുത് ) ഇനി ഈ അച്ചപ്പം മറിച്ചും തിരിച്ചും ഒക്കെ ഇട്ടു മൂക്കുമ്പോള്‍ കോരി എടുക്കാം ഇപ്പോള്‍ അച്ചപ്പം റെഡി ആയിക്കഴിഞ്ഞു