ക്രിസ്പിയായി അച്ചപ്പം വറുക്കാം

അരിപ്പൊടി - 1 കപ്പ്
    പഞ്ചസാര - 3-4 ടേബിള്‍സ്പൂണ്‍
    കറുത്ത എള്ള് - 1 ടേബിള്‍സ്പൂണ്‍
    മൈദപ്പൊടി - 2 ടേബിള്‍സ്പൂണ്‍
 

ചേരുവകള്‍

    അരിപ്പൊടി - 1 കപ്പ്
    പഞ്ചസാര - 3-4 ടേബിള്‍സ്പൂണ്‍
    കറുത്ത എള്ള് - 1 ടേബിള്‍സ്പൂണ്‍
    മൈദപ്പൊടി - 2 ടേബിള്‍സ്പൂണ്‍
    ഉപ്പ്- 1 നുള്ള്
    പാല്‍- 1 & 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

    ഒരു കപ്പ് അരിപ്പൊടിയിലേയ്ക്ക് നാല് ടേബിൾസ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്തിളക്കാം. ഇത് മിക്സിയിൽ ചേർത്ത് പൊടിക്കാം.
    അതിലേയ്ക്ക് ഒന്നേകാൽ കപ്പ് പാൽ ഒഴിച്ചിളക്കി യോജിപ്പിക്കാം.
    നന്നായി ഇളക്കി മാവ് അയഞ്ഞ പരുവത്തിലാക്കാം.
    ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ എള്ള് ചേർക്കാം.
    അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
    വെളിച്ചെണ്ണ ചൂടായി കളിയുമ്പോൾ തീ കുറച്ചു വയ്ക്കാം. അച്ചപ്പത്തിൻ്റെ അച്ച് മാവിൽ മുക്കി വീണ്ടും എണ്ണയിൽ മുക്കി വറുത്തെടുക്കാം.
    ഇത് ചൂടോടെ കഴിക്കാം, ബാക്കി വന്നത് അടച്ചുറപ്പുള്ള വായുസഞ്ചാസരമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.