വീട്ടിലുള്ള ഉരുളക്കിഴങ്ങ് ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി സൈഡ് ഡിഷ്

ചേരുവകൾ:

    ഉരുളക്കിഴങ്ങ് – 3 എണ്ണം

    മുളകുപൊടി – 1 ടീസ്പൂൺ

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

 

ചേരുവകൾ:

    ഉരുളക്കിഴങ്ങ് – 3 എണ്ണം

    മുളകുപൊടി – 1 ടീസ്പൂൺ

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    മല്ലിപ്പൊടി – ½ ടീസ്പൂൺ

    ഗരം മസാല – ½ ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    കറിവേപ്പില – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – ആവശ്യത്തിന്

 ഉരുളക്കിഴങ്ങ് ഫ്രൈ തയ്യാറാക്കുന്ന വിധം:

    ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക.

    ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർക്കുക.

    ഇതിലേക്ക് ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.

    10 മിനിറ്റ് മസാല പുരട്ടി വെക്കുക.

    ഒരു പാനിൽ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് ചേർക്കുക.

    ചെറിയ തീയിൽ ഇടയ്ക്കിടെ ഇളക്കി ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.

    അവസാനം കറിവേപ്പില ചേർത്ത് ഇളക്കി ഇറക്കുക.