നാടൻ മസാലക്കൂട്ടിൽ ഒരു കിടിലൻ താറാവ് കറി
ചേരുവകൾ
താറാവ് – 1 കിലോ, കഷണങ്ങളാക്കിയത്
ചെറിയ ഉള്ളി – 15–20 എണ്ണം
സവാള – 2 എണ്ണം
ചേരുവകൾ
താറാവ് – 1 കിലോ, കഷണങ്ങളാക്കിയത്
ചെറിയ ഉള്ളി – 15–20 എണ്ണം
സവാള – 2 എണ്ണം
തക്കാളി – 2 എണ്ണം
ഇഞ്ചി – 1 വലിയ കഷണം
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 തണ്ട്
തേങ്ങാപ്പാൽ – 1½ കപ്പ്
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മസാല
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – 2½ ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
മുഴുവൻ മസാല
കറുവപ്പട്ട – 2 കഷണം
ഗ്രാമ്പൂ – 4 എണ്ണം
ഏലക്ക – 3 എണ്ണം
പെരുംജീരകം – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
താറാവ് നന്നായി കഴുകി വെള്ളം ഊറ്റി, മഞ്ഞൾപ്പൊടി, ½ ടീസ്പൂൺ മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് 15 മിനിറ്റ് വയ്ക്കുക.
കുക്കറിൽ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, പെരുംജീരകം എന്നിവ പൊട്ടിക്കുക.
ചെറിയ ഉള്ളി, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
തക്കാളി ചേർത്ത് നന്നായി ഉടയുന്നതുവരെ വേവിക്കുക.
മഞ്ഞൾപ്പൊടി, ബാക്കി മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ വഴറ്റുക.
താറാവ് കഷണങ്ങൾ ചേർത്ത് മസാല നന്നായി പിടിക്കുന്നതുവരെ 5 മിനിറ്റ് വഴറ്റുക.
ആവശ്യത്തിന് വെള്ളം ചേർത്ത് കുക്കർ അടച്ച് 4–5 വിസിൽ വേവിക്കുക. താറാവിന്റെ പ്രായം അനുസരിച്ച് സമയം മാറാം.
പ്രഷർ പോയ ശേഷം തുറന്ന് തേങ്ങാപ്പാൽ ചേർക്കുക.
കുറഞ്ഞ തീയിൽ 5 മിനിറ്റ് തിളപ്പിച്ച് കറിവേപ്പിലയും അൽപ്പം വെളിച്ചെണ്ണയും ചേർത്ത് ഓഫ് ചെയ്യുക.