നാടൻ ചേരുവകളിൽ തയ്യാറാക്കാം വ്യത്യസ്തമായ പച്ചക്കായ മുട്ടത്തോരൻ!

ചേരുവകൾ

    പച്ചക്കായ – 2 എണ്ണം

    മുട്ട – 2 എണ്ണം

    തേങ്ങ ചിരകിയത് – ½ കപ്പ്

 

ചേരുവകൾ

    പച്ചക്കായ – 2 എണ്ണം

    മുട്ട – 2 എണ്ണം

    തേങ്ങ ചിരകിയത് – ½ കപ്പ്

    ചെറിയ ഉള്ളി – 5 എണ്ണം

    പച്ചമുളക് – 3 എണ്ണം

    മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

    മുളകുപൊടി – ¼ ടീസ്പൂൺ

    കടുക് – ആവശ്യത്തിന്

    ജീരകം – ¼ ടീസ്പൂൺ

    കറിവേപ്പില – ആവശ്യത്തിന്

    വെളിച്ചെണ്ണ – ആവശ്യത്തിന്

    ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

പച്ചക്കായയുടെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് വെള്ളത്തിൽ കഴുകിയെടുക്കുക.

ഒരു പാനിൽ പച്ചക്കായ, മഞ്ഞൾപ്പൊടി, ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക.

തേങ്ങ, ചെറിയ ഉള്ളി, പച്ചമുളക്, ജീരകം എന്നിവ ചതച്ചെടുക്കുക.

ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പില ചേർത്ത് തേങ്ങാക്കൂട്ട് വഴറ്റുക. ഇതിലേക്ക് വേവിച്ച പച്ചക്കായ ചേർത്ത് നന്നായി ഇളക്കുക.

മുട്ട പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി മുട്ട വെന്ത് തോരൻ പരുവമാകുന്നതുവരെ വേവിക്കുക.