ചോറിനും കഞ്ഞിക്കും ഒരു രക്ഷയുമില്ലാത്ത കോമ്പിനേഷൻ
ചേരുവകൾ
ഉണക്കച്ചെമ്മീൻ – 1 കപ്പ്
തേങ്ങ ചിരകിയത് – 1½ കപ്പ്
വറ്റൽമുളക് – 8–10 എണ്ണം
ചേരുവകൾ
ഉണക്കച്ചെമ്മീൻ – 1 കപ്പ്
തേങ്ങ ചിരകിയത് – 1½ കപ്പ്
വറ്റൽമുളക് – 8–10 എണ്ണം
ചെറിയ ഉള്ളി – 8–10 എണ്ണം
വെളുത്തുള്ളി – 3 അല്ലി
കറിവേപ്പില – 2 തണ്ട്
കുരുമുളക് – ½ ടീസ്പൂൺ
ജീരകം – ¼ ടീസ്പൂൺ
പുളി – ചെറിയ കഷണം
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉണക്കച്ചെമ്മീൻ വൃത്തിയാക്കി തലയും മറ്റും നീക്കം ചെയ്ത് ചെറുതായി കഴുകി നന്നായി വെള്ളം വറ്റിക്കുക.
ഒരു പാനിൽ എണ്ണയില്ലാതെ ഉണക്കച്ചെമ്മീൻ ചെറിയ തീയിൽ നന്നായി വറുത്തെടുക്കുക. നല്ല മണം വരുമ്പോൾ മാറ്റിവയ്ക്കുക.
അതേ പാനിൽ തേങ്ങ ചിരകിയത്, വറ്റൽമുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ പ്രത്യേകം നന്നായി വറുത്തെടുക്കുക.
അവസാനം കുരുമുളകും ജീരകവും ചേർത്ത് അല്പം വറുക്കുക.
എല്ലാം പൂർണ്ണമായി തണുക്കാൻ അനുവദിക്കുക.
മിക്സിയിൽ ആദ്യം ഉണക്കച്ചെമ്മീൻ ഒന്ന് പൊടിക്കുക.
പിന്നീട് വറുത്ത തേങ്ങയും മറ്റ് ചേരുവകളും പുളിയും ഉപ്പും ചേർത്ത് അൽപ്പം തരുതരുപ്പായി പൊടിച്ചെടുക്കുക.
അധികം അരയ്ക്കരുത്; ചമ്മന്തിപ്പൊടിക്ക് ചെറിയ തരുതരുപ്പ് ഉണ്ടായാൽ രുചി കൂടും.ഉണക്കച്ചെമ്മീൻ ചമ്മന്തിപൊടി റെഡി.