പ്രണവിന്റെയും വിസ്മയയുടെയും മലയാളം മോശമായത് എന്റെ തെറ്റുകൊണ്ട്; സുചിത്ര മോഹന്‍ലാല്‍
പ്രണവിന്റെയും വിസ്മയയുടെയും മലയാളം മോശമായത് എന്റെ തെറ്റുകൊണ്ട്; സുചിത്ര മോഹന്‍ലാല്‍
വീട്ടില്‍ വന്നപ്പോഴും ഞാനും അവരോട് ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്.
അവര്‍ കൂടുതലും ഇംഗ്ലീഷേ സംസാരിച്ചിട്ടുള്ളൂ.
മോഹന്‍ലാലിന്റെ മക്കളായ പ്രണവിനും വിസ്മയയ്ക്കും മലയാള ഭാഷയോടുള്ള പരിജ്ഞാനത്തെക്കുറിച്ചും, മകളുടെ സിനിമാ പ്രവേശനം വൈകുന്നതിനുള്ള കാരണങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് സുചിത്ര മോഹന്‍ലാല്‍. ചെറുപ്പത്തിലേ ഹോസ്റ്റലില്‍ പഠിച്ചതും വീട്ടില്‍ ഇംഗ്ലീഷ് സംസാരിച്ചതുമാണ് മക്കളുടെ മലയാളം മെച്ചപ്പെടാതിരുന്നതിന് കാരണമെന്നും അതിന് ഉത്തരവാദി താന്‍ കൂടിയാണെന്നും സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.
'വിസ്മയ പുതിയ കഥകള്‍ കേള്‍ക്കുന്നുണ്ട്. അവള്‍ക്കൊരു മൂന്ന്-നാല് മാസം സമയം വേണം. രണ്ട് പിള്ളേരും ഹോസ്റ്റലില്‍ പഠിച്ചതു കൊണ്ട് അവര്‍ക്ക് മലയാളം നന്നായി അറിയില്ല. അപ്പുവിന് പിന്നെയും അറിയാം. അപ്പുവിന്റെ ആദ്യ സിനിമ കണ്ടാല്‍ അതറിയാം. 'ആദി'യില്‍ അവന് അധികം ഡയലോഗുകള്‍ കൊടുത്തിട്ടില്ല ജീത്തു. പക്ഷേ അവനിപ്പോള്‍ ഇത്രയും പടങ്ങള്‍ ചെയ്തതു കൊണ്ടും സെറ്റില്‍ എല്ലാവരോടും സംസാരിച്ചുമൊക്കെ മലയാളം നന്നായി മെച്ചപ്പെടുത്തിയിട്ടുണ്ട്. മായയ്ക്ക് ആ ഒരു പ്രശ്‌നമുണ്ട്. അപ്പു ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഹോസ്റ്റലിലേക്ക് പോയത്. മായ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴേ ഹോസ്റ്റലില്‍ പോയി. അവിടെ കൂടുതലും വിദേശികളായ കുട്ടികളായിരുന്നു പഠിച്ചിരുന്നത്.
അവര്‍ കൂടുതലും ഇംഗ്ലീഷേ സംസാരിച്ചിട്ടുള്ളൂ. വീട്ടില്‍ വന്നപ്പോഴും ഞാനും അവരോട് ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. അത് എന്റെ തെറ്റാണ്. ഞാന്‍ വളര്‍ന്നപ്പോഴും ഞങ്ങള്‍ സഹോദരങ്ങള്‍ തമ്മിലും കുറേയൊക്കെ ഇം?ഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. കാരണം ഡാഡി, പകുതി തമിഴും പകുതി മലയാളവുമാണ്. മമ്മി ഫുള്‍ മലയാളി തന്നെ. മമ്മിയുടെ അടുത്ത് നമ്മള്‍ മലയാളം തന്നെ സംസാരിക്കും. ഡാഡിയുടെ അടുത്ത് ഇം?ഗ്ലീഷ്, തമിഴ്, മലയാളം ഇത് മൂന്നും സംസാരിക്കും. പിന്നെ പിള്ളേര് വന്നപ്പോള്‍ ചേട്ടനും (മോഹന്‍ലാല്‍) ഇല്ലല്ലോ വീട്ടില്‍. അദ്ദേഹം കൂടുതലും ഷൂട്ടിങ്ങില്‍ ഒക്കെയാണ്. എല്ലാ ആഴ്ചയും അവരുടെ ഹോസ്റ്റലില്‍ വിളിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അവര്‍ വരുമ്പോള്‍, അവരുടെ കസിന്‍സ് ഒക്കെ മദ്രാസില്‍ ജനിച്ച് വളര്‍ന്നതു കൊണ്ട് അവരും ഇം?ഗ്ലീഷിലാണ് സംസാരിക്കുന്നത്.
അപ്പോള്‍ ഇവര്‍ വളര്‍ന്നപ്പോള്‍ മലയാളവുമായി ബന്ധമില്ലാതെ പോയി. ഇവിടെ വരുമ്പോള്‍ അച്ഛനോടും അമ്മയോടും സംസാരിക്കും. അല്ലാതെ അവര്‍ക്ക് വേറെ കണക്ഷന്‍സ് ഒന്നുമില്ലല്ലോ. മലയാളം മായയ്ക്ക് സംസാരിക്കാം, പക്ഷേ അതിനുള്ള കോണ്‍ഫിഡന്‍സ് അവള്‍ക്കില്ല. പിന്നെ ആ സ്ലാങ്. എന്റെ തന്നെ ഒരു തമിഴ് ചുവയുണ്ടെന്ന് എല്ലാവരും പറയും. മം?ഗ്ലീഷിലാണ് മായ സ്‌ക്രിപ്റ്റ് വായിക്കുന്നത്. ഡയലോ?ഗ് ഒക്കെ പഠിക്കാന്‍ ഒരു മാസം സമയം വേണമെന്ന് മായ പറയും. അതുകൊണ്ട് ഉടനെ ഉണ്ടാവുകയില്ല. നല്ല പ്രൊജക്ട് വന്നാലും ഒരു ഒന്നൊന്നര മാസം അവള്‍ക്ക് വേണം,'- സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.