ഒടിടിയില്‍ വിമര്‍ശനമേറ്റുവാങ്ങി യൂത്ത്
ഒടിടിയില്‍ വിമര്‍ശനമേറ്റുവാങ്ങി യൂത്ത്
തമിഴില്‍ പലയാവര്‍ത്തി കണ്ട് പഴയ അതേ കഥ തന്നെയാണ് കെന്‍ യൂത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ഒരു പുതുമയും സിനിമയില്‍ അവകാശപ്പെടാനില്ല എന്നാണ് ഒരു അഭിപ്രായം.
സ്ട്രീമിങ്ങിന് പിന്നാലെ നിറയെ ട്രോളുകളും നെഗറ്റീവ് റെസ്പോണ്‍സുകളും ആണ് സിനിമയെ തേടി എത്തുന്നത്.
\തമിഴ് യുവതാരം കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'യൂത്ത്' ബ്ലോക്ക്ബസ്റ്റര്‍ വിജയം ആണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. കെന്‍ കരുണാസ് തന്നെ നായകനായും വേഷമിട്ട ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്. മലയാളത്തിലെയും ബോളിവുഡിലെയും വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം മാര്‍ച്ച് 19 ന് പ്രദര്‍ശനം ആരംഭിച്ച യൂത്ത് ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയത്. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ ലഭ്യമാണ്. എന്നാല്‍ സ്ട്രീമിങ്ങിന് പിന്നാലെ നിറയെ ട്രോളുകളും നെഗറ്റീവ് റെസ്പോണ്‍സുകളും ആണ് സിനിമയെ തേടി എത്തുന്നത്.
തമിഴില്‍ പലയാവര്‍ത്തി കണ്ട് പഴയ അതേ കഥ തന്നെയാണ് കെന്‍ യൂത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ഒരു പുതുമയും സിനിമയില്‍ അവകാശപ്പെടാനില്ല എന്നാണ് ഒരു അഭിപ്രായം. നിറയെ ബോഡിഷെയ്മിങ് തമാശകള്‍ കൊണ്ട് നിറഞ്ഞതാണ് സിനിമയെന്നും കമന്റുകള്‍ ഉണ്ട്. തമിഴിലെ സ്ഥിരം പാസം മോഡലില്‍ ആണ് സിനിമ സഞ്ചരിക്കുന്നതെന്നും ഈ ഫോര്‍മാറ്റില്‍ നിന്ന് തമിഴ് സിനിമ മുക്തി നേടണമെന്നുമാണ് പലരും എക്സില്‍ കുറിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. അതേസമയം, സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തിന് കയ്യടി ലഭിക്കുന്നത്. ഇതുവരെ 68 കോടിയാണ് സിനിമ ആഗോള തലത്തില്‍ നേടിയത്. ചിത്രത്തിലെ നായകനായ കെനിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് ഈ ചിത്രത്തില്‍ വേഷമിട്ടത്.