'സായ് പല്ലവിയേക്കാൾ മികച്ചൊരു സീതയെ കണ്ടെത്താനാകില്ല': വിമർശനങ്ങൾക്കെതിരെ ധനുഷ്

നിതീഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ'യിൽ സായ് പല്ലവി സീതയായി അഭിനയിച്ചതിനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ ധനുഷ്. ഇന്ത്യ മുഴുവൻ തിരഞ്ഞാലും സായ് പല്ലവിയേക്കാൾ മികച്ചൊരു സീതയെ കണ്ടെത്താൻ കഴിയില്ലെന്ന് ധനുഷ് പറഞ്ഞു. ധനുഷും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തുന്ന 'ഓമ്' (OM) എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കവെയാണ് താരം സഹപ്രവർത്തകയെ പിന്തുണച്ച് രംഗത്തെത്തിയത്.

 

ചെന്നൈ: നിതീഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ'യിൽ സായ് പല്ലവി സീതയായി അഭിനയിച്ചതിനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ ധനുഷ്. ഇന്ത്യ മുഴുവൻ തിരഞ്ഞാലും സായ് പല്ലവിയേക്കാൾ മികച്ചൊരു സീതയെ കണ്ടെത്താൻ കഴിയില്ലെന്ന് ധനുഷ് പറഞ്ഞു. ധനുഷും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തുന്ന 'ഓമ്' (OM) എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കവെയാണ് താരം സഹപ്രവർത്തകയെ പിന്തുണച്ച് രംഗത്തെത്തിയത്.

സായ് പല്ലവിയെ സീതയാക്കിയതിനെ ചൊല്ലിയുള്ള വിവാദങ്ങളും വിമർശനങ്ങളും താൻ ശ്രദ്ധിച്ചിരുന്നുവെന്നും എന്നാൽ അതിനുപിന്നിലെ കാരണം മനസ്സിലാകുന്നില്ലെന്നും ധനുഷ് വ്യക്തമാക്കി. "ഷൂട്ടിംഗിലെ ഇടവേളകളിൽ പോലും സായ് പ്രാർത്ഥിച്ചുകൊണ്ടിരിക്കാറുണ്ട്. ദൈവത്തോട് അത്രത്തോളം ഭക്തിയും ആരാധനയുമുള്ള വ്യക്തിയാണവർ. നിർമലമായ ഹൃദയത്തിനുടമയായ സായ് അതിമനോഹരിയും മികച്ച പെർഫോർമറുമാണ്" - ധനുഷ് പറഞ്ഞു.

'മാരി 2' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സായ് പല്ലവിയെ ആദ്യമായി കാണുന്നത്. അന്ന് വളരെ നിഷ്കളങ്കയും കുറച്ചു മാത്രം സംസാരിക്കുന്ന ആളുമായിരുന്നു അവർ. എന്നാൽ ഒൻപത് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ സായ് പല്ലവി പൂർണമായി മാറിയിരുന്നു. സിനിമയെ സമഗ്രമായി പഠിച്ച ഒരാളെപ്പോലെ തോന്നിപ്പിച്ച അവരുടെ സംസാരത്തിലും നടത്തത്തിലും മുഖഭാവത്തിലും വൻ ആത്മവിശ്വാസം പ്രതിഫലിച്ചിരുന്നുവെന്നും അത് ഏറെ അതിശയിപ്പിച്ച ഒന്നായിരുന്നുവെന്നും ധനുഷ് കൂട്ടിച്ചേർത്തു.