ആരാധന കൂടി മോഹന്‍ലാലിന്റെ മുടി വരെ സൂക്ഷിച്ചു വച്ചിട്ടുണ്ട് ; ചാലി പാല
അദ്ദേഹത്തോടുള്ള സ്നേഹം കാരണം അദ്ദേഹം എന്ത് കാണിച്ചാലും നമുക്ക് ഇഷ്ടമാണ്.
അന്നത്തെ കാലത്ത് അദ്ദേഹത്തെ കണ്ടാല്‍ കൊതി തീരില്ല
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ചാലി പാല. താന്‍ ഒരു വലിയ മോഹന്‍ലാല്‍ ആരാധകനാണെന്ന് തുറന്നു പറയുകയാണ് നടന്. ആരാധന കൂടി മോഹന്‍ലാലിന്റെ മുടി വരെ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്.
അന്നത്തെ കാലത്ത് അദ്ദേഹത്തെ കണ്ടാല്‍ കൊതി തീരില്ല. അദ്ദേഹത്തോടുള്ള സ്നേഹം കാരണം അദ്ദേഹം എന്ത് കാണിച്ചാലും നമുക്ക് ഇഷ്ടമാണ്. അദ്ദേഹത്തോടുള്ള ആരാധന കാരണം അദ്ദേഹത്തിന്റെ മുടി ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. സ്ഫിടകത്തില്‍ കണ്ട്യൂനിറ്റിയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ മുടി മുറിക്കേണ്ടി വന്നിരുന്നു. ഷൂട്ടിന് ഇടയ്ക്കൊരു ഇടവേള വന്നിരുന്നു. അന്ന് എടുത്ത ആദ്യ ഷോട്ട് അദ്ദേഹത്തിന്റെ പിന്നില്‍ നിന്നായിരുന്നു. മുടി ഉണ്ടായിരുന്നു. അത് വെട്ടണമെന്ന് ഭദ്രന് സാര്‍ പറഞ്ഞു.
'അന്നത്തെ കാലത്ത് അദ്ദേഹത്തെ കണ്ടാല്‍ കൊതി തീരില്ല. അദ്ദേഹത്തോടുള്ള സ്നേഹം കാരണം അദ്ദേഹം എന്ത് കാണിച്ചാലും നമുക്ക് ഇഷ്ടമാണ്. അദ്ദേഹത്തോടുള്ള ആരാധന കാരണം അദ്ദേഹത്തിന്റെ മുടി ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. സ്ഫിടകത്തില്‍ കണ്ട്യൂനിറ്റിയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ മുടി മുറിക്കേണ്ടി വന്നിരുന്നു. ഷൂട്ടിന് ഇടയ്ക്കൊരു ഇടവേള വന്നിരുന്നു. അന്ന് എടുത്ത ആദ്യ ഷോട്ട് അദ്ദേഹത്തിന്റെ പിന്നില്‍ നിന്നായിരുന്നു. മുടി ഉണ്ടായിരുന്നു. അത് വെട്ടണമെന്ന് ഭദ്രന് സാര്‍ പറഞ്ഞു.
ആന്റണിയെക്കൊണ്ട് പറയിച്ചാണ് വെട്ടിയത്. മുടി വെച്ചാന്‍ ഇച്ചിരി ബുദ്ധിമുട്ടുണ്ടായിരുന്നു. ആ മുടി ഞാന്‍ ഒരു ഫോറിന് ഡപ്പില് സൂക്ഷിച്ച് വച്ചിരുന്നു. ഈയ്യടുത്താണ് ഇത് ഇരുന്ന് ഇരുന്ന് ദ്രവിച്ചത്. അദ്ദേഹത്തിന് പോലും അത് അറിയില്ല. നമ്മള് അത്രയും ആരാധിക്കുന്നുണ്ട്.
കുറച്ച് ദിവസം മുന്നെ അദ്ദേഹത്തെ കാണമെന്ന് വല്ലാത്ത ആഗ്രഹം തോന്നി. പള്ളിയില്‍ കുര്‍ബാനയ്ക്കിടെ ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നത് കര്‍ത്താവേ, ലാലേട്ടന്റെ മനസില്‍ എന്നെക്കുറിച്ച് തോന്നല്‍ ഉണ്ടാക്കണമേ എന്നായിരുന്നു. വല്ലാത്ത അത്ഭുതം. പ്രാര്‍ത്ഥിച്ചതും ബെല്ലടിച്ചു. ഞാന്‍ ഞെട്ടിപ്പോയി. നോക്കിയപ്പോള്‍ ലാല്‍ സാറിന്റെ കോളായിരുന്നു. ലാല്‍ സാറിന്റെ കൂടെ നില്ക്കുന്ന, എന്റെ കൂടെ നിന്നൊരു പയ്യനുണ്ട്, റോബിന്. എന്റെ മകനെപ്പോലെയാണ്. 10-12 കൊല്ലമായി അദ്ദേഹത്തിന്റെ കൂടെയാണ്.
അച്ചായാ എവിടെയാ ലാല്‍ സാര്‍ വിളിക്കുന്നു. തൊടുപുഴ വരാമോ എന്ന് അവന് ചോദിച്ചു. ഞാന്‍ ഞെട്ടിച്ചു. അത്ഭുതം പോലെയാണ് എനിക്ക് തോന്നിയത്. പിറ്റേദിവസം ഞാന്‍ ചെന്നു കണ്ടു. ചുമ്മാ കാണാന്‍ വിളിച്ചതാണ്. എന്നെ അത്രയ്ക്ക് ഇഷ്ടമാണ്. പണ്ട് ഒരുമിച്ചിരുന്ന് മദ്യപിച്ചിട്ടുണ്ട്. പുള്ളി എനിക്ക് ഗ്ലാസില്‍ ഒഴിച്ചു വരെ തന്നിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മാന്യത. ഞാനാരാ, അദ്ദേഹം ആരാ? അദ്ദേഹം ആനയും ഞാന്‍ ഉറുമ്പുമാണ്'-ചാലി പാല പറയുന്നു