ടോക്‌സിക് വൈകുമോ ; വിശദീകരണവുമായി നിര്‍മ്മാതാക്കള്‍
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായെന്നും ചിത്രം റിലീസിന് സജ്ജമാണെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും റീഷൂട്ടിന് പദ്ധതിയില്ലെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
യഷ് നായകനാകുന്ന ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വാര്‍ത്തകള്‍ തള്ളി അണിയറപ്രവര്‍ത്തകര്‍. 'ടോക്‌സിക്' സിനിമയിലെ ചിലഭാഗങ്ങളുമായി നായകന്‍ യഷിന് അഭിപ്രായവ്യത്യാസമുണ്ടെന്നും ഇവ വീണ്ടും ഷൂട്ട് ചെയ്യുമെന്നുമാണ് പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും റീഷൂട്ടിന് പദ്ധതിയില്ലെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായെന്നും ചിത്രം റിലീസിന് സജ്ജമാണെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ചിത്രം റീഷൂട്ടിലേക്ക് കടക്കുകയാണെന്ന താരത്തില്‍ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. 100 ദിവസത്തോളം റീ ഷൂട്ട് ചെയ്തു ചിത്രം 2027 ല്‍ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ട് ഉയര്‍ന്നിരുന്നു. നേരത്തെ ജൂണ്‍ നാലിന് എത്തുമെന്ന് അറിയിച്ച സിനിമ റിലീസ് മാറ്റിവെക്കുകയായിരുന്നു. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സുമാണ് ചിത്രം നിര്‍മിക്കുന്നത്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ടോക്‌സിക് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും. നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.