ധനുഷിനൊപ്പം ഇത്രയും നാള്‍ അഭിനയിക്കാതിരുന്നത് എന്തുകൊണ്ട്?, കാരണം തുറന്ന് പറഞ്ഞ് വടിവേലു

മറ്റൊരാള്‍ ഞങ്ങള്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകളുണ്ടാക്കിയിരുന്നു. അതെല്ലാം ഇപ്പോള്‍ മാറി,' വടിവേലു പറഞ്ഞു.

 

ചിത്രത്തില്‍ മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നത് നടന്‍ വടിവേലുവാണ്. വടിവേലുവും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്.

നടന്‍ ധനുഷ് നായകനാകുന്ന 56ാം ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. D56 എന്നാണ് താല്‍ക്കലികമായി ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ലബ്ബര്‍പന്ത് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ തമിഴരസന്‍ പച്ചമുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രീതി മുകുന്ദനാണ് നായികയായി എത്തുന്നത്.

ചിത്രത്തില്‍ മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നത് നടന്‍ വടിവേലുവാണ്. വടിവേലുവും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടെന്നും അതുകൊണ്ടാണ് ഇത്രയും നാളായി ഒന്നിച്ച് അഭിനയിക്കാതിരുന്നത് എന്നാണ് തമിഴ് സിനിമാമേഖലയില്‍ ഉണ്ടായിരുന്ന അഭ്യൂഹം.

ധനുഷ് നായകനായി 2009ല്‍ പുറത്തിറങ്ങിയ 'പഠിക്കാത്തവന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാനിരുന്ന വടിവേലു അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സിനിമ ഉപേക്ഷിച്ചു എന്നായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍. വടിവേലു ചെയ്യാനിരുന്ന റോള്‍ പിന്നീട് വിവേകാണ് ചെയ്തത്. ആ തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമായത് എന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
ധനുഷിനും തനിക്കുമിടയില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെ കുറിച്ച് പുതിയ സിനിമയുടെ പൂജാച്ചടങ്ങില്‍ വെച്ച് വടിവേലു മനസ് തുറന്ന് സംസാരിച്ചു. മൂന്നാമതൊരാള്‍ കാരണമാണ് തങ്ങള്‍ രണ്ട് പേര്‍ക്കുമിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായത് എന്നാണ് വടിവേലു പറഞ്ഞു.

'ഏറെ നാളുകള്‍ക്ക് ശേഷമാണ് എനിക്ക് ധനുഷ് സാറിനൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും ഗ്യാപ്പ് വന്നത്, എന്തുകൊണ്ടാണ് നേരത്തെ ഒരുമിച്ച് പടങ്ങളൊന്നും ചെയ്യാതിരുന്നത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. മറ്റൊരാള്‍ ഞങ്ങള്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകളുണ്ടാക്കിയിരുന്നു. അതെല്ലാം ഇപ്പോള്‍ മാറി,' വടിവേലു പറഞ്ഞു.