മറ്റ് സംവിധായകര്‍ക്ക് നൂറു കോടി പ്രതിഫലം നല്‍കുമ്പോള്‍ തനിക്ക് 50 കോടി മാത്രം ; പ്രതിഫലത്തിനായി പോരാടാറുണ്ടെന്ന് സംവിധായിക സുധ കൊങ്കര
പ്രതിഫലത്തിന്റെ പേരില്‍ നിരവധി സിനിമകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്, അതിന്റെ പേരില്‍ തര്‍ക്കങ്ങളും നടന്നിട്ടുണ്ട്.
'ഒരു ആണ്‍ സംവിധായകന് 100 കോടി പ്രതിഫലമായി ലഭിക്കുന്നിടത്ത് എനിക്ക് ലഭിക്കുന്നത് 50 കോടി മാത്രമാണ്.
മറ്റു സംവിധായകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ ശമ്പളമാണ് തനിക്ക് ലഭിക്കുന്നതെന്നും പ്രതിഫലത്തിലെ തുല്യതയ്ക്കായി താന്‍ എന്നും പോരാടുമെന്നും സംവിധായിക സുധ കൊങ്കര. 100 കോടി ഒരു സംവിധായകന് ലഭിക്കുമ്പോള്‍ തനിക്ക് കിട്ടുന്നത് വെറും 50 കോടിയാണ്. പ്രതിഫലത്തിന്റെ പേരില്‍ നിരവധി സിനിമകള്‍ താന്‍ ഒഴിവാക്കിയിട്ടുണ്ടെന്നും അതിന്റെ പേരില്‍ തര്‍ക്കങ്ങളും നടന്നിട്ടുണ്ട് എന്നും സുധ കൊങ്കര പറഞ്ഞു.
'ഒരു ആണ്‍ സംവിധായകന് 100 കോടി പ്രതിഫലമായി ലഭിക്കുന്നിടത്ത് എനിക്ക് ലഭിക്കുന്നത് 50 കോടി മാത്രമാണ്. എനിക്ക് ലഭിക്കുന്ന പ്രതിഫലം വളരെ കുറവാണ്. എന്നാല്‍ ഇന്ന് ഞാന്‍ അതിനായി പോരാടുന്നുണ്ട്. അവര്‍ ജോലി ചെയ്യുന്നതിന്റെ അത്രയും ഞാനും ജോലി എടുക്കുന്നുണ്ട്. അതുകൊണ്ട് പ്രതിഫലത്തില്‍ തുല്യതയ്ക്കായി ഞാന്‍ പോരാടിക്കൊണ്ടിരിക്കും. ഞാനും സ്റ്റാറുകളുടെ സിനിമയാണ് എടുക്കുന്നത്, എന്റെ സിനിമ കാണാനും ആളുകള്‍ വരുന്നുണ്ട്. പ്രതിഫലത്തിന്റെ പേരില്‍ നിരവധി സിനിമകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്, അതിന്റെ പേരില്‍ തര്‍ക്കങ്ങളും നടന്നിട്ടുണ്ട്.
നടിമാരോട് തുല്യ പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ കാരണമല്ല പ്രേക്ഷകര്‍ തിയേറ്ററിലേക്ക് വരുന്നത് എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഒരു സംവിധായികയോട് നിങ്ങള്‍ എന്ത് പറയും?. തമിഴിലെ ഒരു ലേഡി സൂപ്പര്‍സ്റ്റാറിന്റെ പടത്തിന്റെ കളക്ഷന്‍ മറ്റു സൂപ്പര്‍താരങ്ങളുടെ സിനിമകളേക്കാള്‍ കൂടുതലായിരുന്നു. എന്നിട്ടും അവര്‍ക്ക് ലഭിക്കുന്നത് നടന്മാര്‍ക്ക് കിട്ടുന്നതിന്റെ നാലില്‍ ഒന്ന് പ്രതിഫലം മാത്രമാണ്', സുധ കൊങ്കര പറഞ്ഞു.