ലോകം മുഴുവന്‍ പുറം തിരിഞ്ഞു നിന്നപ്പോള്‍ ചിലര്‍ തനിക്കൊപ്പം നിന്നു ; ദിലീപ്
'ദിലീപ് എന്ന നടനെ ഇനി ഇവിടെ ആവശ്യമില്ലെന്ന് ചിലര്‍ തീരുമാനിച്ച ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഒറ്റയ്ക്കല്ലെന്ന് എനിക്കറിയാമായിരുന്നു.
ലോകം മുഴുവന്‍ പുറം തിരിഞ്ഞു നിന്നപ്പോള്‍ തന്നോടൊപ്പം ഉറച്ചുനിന്നതിനും നടന്‍ ആരാധകരോട് നന്ദി പറഞ്ഞു.
'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എന്ന സിനിമയുടെ 50-ാം ദിനാഘോഷത്തില്‍ നടന്‍ ദിലീപ് നടത്തിയ പ്രസംഗം ശ്രദ്ധ നേടുന്നു. തന്റെ പുതിയ ചിത്രം ആഘോഷിച്ചതിന് മാത്രമല്ല, ലോകം മുഴുവന്‍ പുറം തിരിഞ്ഞു നിന്നപ്പോള്‍ തന്നോടൊപ്പം ഉറച്ചുനിന്നതിനും നടന്‍ ആരാധകരോട് നന്ദി പറഞ്ഞു.
'ദിലീപ് എന്ന നടനെ ഇനി ഇവിടെ ആവശ്യമില്ലെന്ന് ചിലര്‍ തീരുമാനിച്ച ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഒറ്റയ്ക്കല്ലെന്ന് എനിക്കറിയാമായിരുന്നു. നിങ്ങള്‍ എല്ലാവരും എന്നോടൊപ്പമുണ്ടായിരുന്നു' എന്ന് ദിലീപ് പറഞ്ഞു.
സാമ്പത്തികമായി പിന്തുണയ്ക്കാന്‍ കഴിയാത്തപ്പോഴും ഫാന്‍ ക്ലബ് അംഗങ്ങള്‍ അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടര്‍ന്നുവെന്നും, ചിലര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ദിവസക്കൂലിക്ക് പോലും ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പങ്കുവെച്ചു.
'അവരാണ് എന്റെ ശക്തി, എന്റെ പേരില്‍ അവര്‍ അപമാനം പോലും സഹിച്ചു, എനിക്ക് അത് ഒരിക്കലും മറക്കാന്‍ കഴിയില്ല' എന്നും ദിലീപ് പറഞ്ഞു.