പ്രണവിനൊപ്പം നായികയായി അഭിനയിച്ചപ്പോല്‍ സൗന്ദര്യം കുറവെന്ന പേരില്‍ വിമര്‍ശനമുണ്ടായി ; തുറന്ന് പറഞ്ഞ് ദര്‍ശന
വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും തന്റെ പ്രകടനത്തെക്കാള്‍ തന്റെ രൂപഭാവത്തിനാണ് പ്രാധാന്യം നല്‍കിയത്. പ്രണവ് മോഹന്‍ലാലിന്റെ നായികയാകേണ്ടിയിരുന്നില്ല എന്ന് ചിലര്‍ പറഞ്ഞു എന്നും ദര്‍ശന പറഞ്ഞു. '
ചിത്രം ഹിറ്റായിരുനെങ്കിലും തന്റെ കാസ്റ്റിംഗിനെ ചുറ്റിപ്പറ്റിയുള്ള നെഗറ്റീവ് വശങ്ങള്‍ ആദ്യം അവഗണിക്കാന്‍ പ്രയാസമായിരുന്നുവെന്ന് നടി പറയുന്നു.
'ഹൃദയം' പുറത്തിറങ്ങിയതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന തിരിച്ചടിയെക്കുറിച്ച് നടി ദര്‍ശന രാജേന്ദ്രന്‍. പ്രണവിനൊപ്പം നായികയായി അഭിനയിച്ചതിന് തനിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെന്ന് അനുപമ പരമേശ്വരനോടൊപ്പം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവേ ദര്‍ശന വെളിപ്പെടുത്തി.
വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും തന്റെ പ്രകടനത്തെക്കാള്‍ തന്റെ രൂപഭാവത്തിനാണ് പ്രാധാന്യം നല്‍കിയത്. പ്രണവ് മോഹന്‍ലാലിന്റെ നായികയാകേണ്ടിയിരുന്നില്ല എന്ന് ചിലര്‍ പറഞ്ഞു എന്നും ദര്‍ശന പറഞ്ഞു. 'ഹൃദയം' എന്ന സിനിമ വന്നപ്പോള്‍ ആളുകള്‍ സൗന്ദര്യ നിലവാരത്തെ ചോദ്യം ചെയ്യുകയും പ്രണവിന്റെ നായികയായി ഞാന്‍ ചേരുന്നില്ലെന്ന് പറയുകയും ചെയ്തപ്പോള്‍ എനിക്ക് അത് രസകരമായി തോന്നി' നടി പറഞ്ഞു. ചിത്രം ഹിറ്റായിരുനെങ്കിലും തന്റെ കാസ്റ്റിംഗിനെ ചുറ്റിപ്പറ്റിയുള്ള നെഗറ്റീവ് വശങ്ങള്‍ ആദ്യം അവഗണിക്കാന്‍ പ്രയാസമായിരുന്നുവെന്ന് നടി പറയുന്നു.
2022 ലെ ഏറ്റവും ആഘോഷിക്കപ്പെട്ട മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം'. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. അതേസമയം, അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന 'പരദ' എന്ന ചിത്രത്തിലാണ് ദര്‍ശന രാജേന്ദ്രന്‍ അടുത്തതായി അഭിനയിക്കുന്നത്.