അന്ന് എന്റെ ആ സിനിമകള്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടാതിരുന്നപ്പോള്‍ ആരും പിന്തുണച്ചില്ല, ഇന്ന് വിമര്‍ശിക്കുന്നു: ധനുഷ്
അന്ന് എന്റെ ആ സിനിമകള്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടാതിരുന്നപ്പോള്‍ ആരും പിന്തുണച്ചില്ല, ഇന്ന് വിമര്‍ശിക്കുന്നു: ധനുഷ്
പുതുപ്പേട്ടൈ, വട ചെന്നൈ, കര്‍ണന്‍, മരിയന്‍, 3, രാഞ്ജന എന്നിവ പുറത്തിറങ്ങിയപ്പോള്‍ പലരും എനിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞു,
ആ സമയത്ത് ആരും എന്നെ പിന്തുണച്ചില്ല', ധനുഷ് പറയുന്നു
ഇക്കഴിഞ്ഞ ദേശീയ പുരസ്‌കാരത്തില്‍ ധനുഷ് ചിത്രം റായന് മികച്ച തമിഴ് സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അവാര്‍ഡിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. റായനേക്കാള്‍ മികച്ച സിനിമകള്‍ ആ വര്‍ഷം തമിഴില്‍ ഉണ്ടായിരുന്നു എന്നും മെയ്യഴകന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് പുരസ്‌കാരം ലഭിച്ചില്ല എന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തുകയാണ് ധനുഷ്.
'റായന് അടുത്തിടെ ദേശീയ അവാര്‍ഡ് ലഭിച്ചു. അതേ വര്‍ഷം തന്നെ റായന്‍ വന്നതിനേക്കാള്‍ നല്ല സിനിമകള്‍ ധാരാളം ഉണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. പുതുപ്പേട്ടൈ, വട ചെന്നൈ, കര്‍ണന്‍, മരിയന്‍, 3, രാഞ്ജന എന്നിവ പുറത്തിറങ്ങിയപ്പോള്‍ പലരും എനിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞു, പക്ഷേ എനിക്ക് ലഭിച്ചില്ല. ആ സമയത്ത് ആരും എന്നെ പിന്തുണച്ചില്ല', ധനുഷ് പറയുന്നു
ധനുഷ് സംവിധായകനായ റായനില്‍ സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്‌റ വിജയന്‍. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‌മാനാണ്. സണ്‍ പിക്‌ചേഴാണ് നിര്‍മാണം.