ഭര്‍ത്താവായാലും ആരായാലും അടിക്കാന്‍ പാടില്ല എന്ന ചിന്ത ആ സിനിമ കണ്ടപ്പോഴാണ് ഉണ്ടാകുന്നത് ; സിനിമ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് നടി അനിഷ്മ
'സിനിമയും കഥാപാത്രങ്ങളുമാണ് ഒരു തരത്തില്‍ എന്റെ ചിന്തകളെ രൂപപ്പെടുത്തിയതും കാഴ്ചപ്പാടുകളുണ്ടാക്കിയതും.
ഥപ്പഡ് എന്ന സിനിമ കണ്ട ശേഷമാണ് ഭര്‍ത്താവായാലും ആരായാലും അടിക്കാന്‍ പാടില്ല എന്ന ചിന്ത ഉണ്ടായതെന്നും നടി കൂട്ടിച്ചേര്‍ത്തു.
സിനിമ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച് നടി അനിഷ്മ അനില്‍കുമാര്‍. സിനിമയും കഥാപാത്രങ്ങളുമാണ് തന്റെ ചിന്തകളെ രൂപപ്പെടുത്തിയതും കാഴ്ചപ്പാടുകളുണ്ടാക്കിയതും എന്നും നടി പറഞ്ഞു. ഥപ്പഡ് എന്ന സിനിമ കണ്ട ശേഷമാണ് ഭര്‍ത്താവായാലും ആരായാലും അടിക്കാന്‍ പാടില്ല എന്ന ചിന്ത ഉണ്ടായതെന്നും നടി കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസന് നല്കിയ അഭിമുഖത്തിലാണ് അനിഷ്മ ഇക്കാര്യം പറഞ്ഞത്.
'സിനിമയും കഥാപാത്രങ്ങളുമാണ് ഒരു തരത്തില്‍ എന്റെ ചിന്തകളെ രൂപപ്പെടുത്തിയതും കാഴ്ചപ്പാടുകളുണ്ടാക്കിയതും. ഞാന്‍ പോലുമറിയാതെ സിനിമ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ടീനേജ് കാലത്തൊക്കെ തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ശീലിച്ചു പോന്ന പലതും തെറ്റാണെന്നും ശരിയാക്കേണ്ടതുണ്ടെന്ന ചിന്ത നല്കിയതും സിനിമയാണ്'.
'ഇരൈവി എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. അതുപോലൊന്നാണ് ഥപ്പഡ്. ഭാര്യ തെറ്റ് ചെയ്യും, ഭര്‍ത്താവ് കരണത്തടിക്കും, ഭാര്യ നന്നാകും അങ്ങനെ ഒരുപാട് സിനിമകളില്‍ കണ്ടിട്ടുണ്ട്. മലയാളത്തിലും കണ്ടിട്ടുണ്ട് തമിഴിലും കണ്ടിട്ടുണ്ട്. ലെഗ്ഗിന്‍സ് ഇട്ടതിന് കാമുകന് അടിച്ച കൂട്ടുകാരികള്‍ എനിക്കുണ്ട്. ഞാനും അത് നോര്‍മല്‍ ആണെന്നാണ് കരുതിയിരുന്നത്. തെറ്റാണെന്ന് ആരും പറഞ്ഞു തന്നിട്ടില്ല', അനിഷ്മ പറഞ്ഞു.
'ആ സിനിമ കണ്ടപ്പോഴാണ് ആദ്യമായി ആ ചിന്ത എന്നെ പിടിച്ചുലയ്ക്കുന്നത്. ഭര്‍ത്താവായാലും ആരായാലും അടിക്കാന്‍ പാടില്ല എന്ന ചിന്ത ആ സിനിമ കണ്ടപ്പോഴാണ് ഉണ്ടാകുന്നത്. അതുവരെ ആരും അത് പറഞ്ഞു തന്നിട്ടില്ല. ആ സിനിമ കണ്ടിട്ട് ഞാന്‍ പോയി അച്ഛനോട് ചോദിച്ചു, ഭര്‍ത്താവ് അടിച്ചാല്‍ ഡിവോഴ്സ് വേണമെന്ന് പറഞ്ഞ് ഞാന്‍ വീട്ടിലേക്ക് വന്നാല്‍ എന്തായിരിക്കും പ്രതികരണമെന്ന്. അച്ഛന് പെട്ടെന്ന് നിശബ്ദനായി. അത്തരം ചിന്തകളൊക്കെ മാറാന്‍ കാരണം സിനിമയാണ്', അനിഷ്മ കൂട്ടിച്ചേര്‍ത്തു.