ഏത് കഥാപാത്രം ചെയ്യുമ്പോഴും അതില്‍ ഞാന്‍ ബെസ്റ്റ് കൊടുക്കും എന്നല്ലാതെ അതില്‍ പ്രതീക്ഷകള്‍ ഞാന്‍ വെക്കാറില്ല ; മുരളി ഗോപി
ചിത്രത്തില്‍ മുരളി ഗോപി അവതരിപ്പിച്ച തോമസ് ബാസ്റ്റിന്‍ ഐപിഎസ് എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
അതൊരു മോഹന്‍ലാല്‍ സിനിമയാണ്, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന നടന്റെ സിനിമ
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ദൃശ്യം 3. തിയേറ്ററില്‍ നിന്നു റെക്കോര്‍ഡ് കളക്ഷന്‍ നേടിയ സിനിമയിപ്പോള്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ മുരളി ഗോപി അവതരിപ്പിച്ച തോമസ് ബാസ്റ്റിന്‍ ഐപിഎസ് എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
'ഏത് കഥാപാത്രം ചെയ്യുമ്പോഴും അതില്‍ ഞാന്‍ ബെസ്റ്റ് കൊടുക്കും എന്നല്ലാതെ അതില്‍ പ്രതീക്ഷകള്‍ ഞാന്‍ വെക്കാറില്ല. പിന്നെ അതൊരു മോഹന്‍ലാല്‍ സിനിമയാണ്, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന നടന്റെ സിനിമ. അപ്പോള്‍ അത് പ്രേക്ഷകരിലേക്ക് കൂടുതല്‍ എത്താനുള്ള ചാന്‍സുണ്ട്. ഒരു മോഹന്‍ലാല്‍ സിനിമയില്‍ നമ്മള്‍ ഒരു കഥാപാത്രം നന്നായി ചെയ്താല്‍ അത് കൂടുതല്‍ പേരിലേക്ക് എത്തും. ദൃശ്യം 3 ആയപ്പോഴേക്കും എല്ലാവരും ആ ഫ്രാന്‍ഞ്ചൈസിയുടെ ഫാന്‍സ് ആണ്. അവരുടെ വീട്ടിലെ ഒരാളെപ്പോലെ കാണുന്നയാളാണ് ജോര്‍ജ്കുട്ടിയും ഫാമിലിയും. അതുകൊണ്ടാണ് ആ സിനിമയിലെ എന്റെ പ്രകടനത്തിന് അഭിനന്ദനങ്ങള്‍ കിട്ടുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്', മുരളി ഗോപി പറഞ്ഞു.