രാഹുല്‍ എന്ത് ചെയ്താലും വിമര്‍ശനങ്ങള്‍ ഉയരുമെന്നും ബിഗ് ബോസ് ഗെയിമിനൊപ്പം ഇത്തരം വിമര്‍ശനങ്ങളും സ്വാഭാവികമാണെന്നും ഭാര്യ ദീപ

രാഹുലിന്റെ ഗെയിമിനെ സേഫ് ഗെയിമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും ദീപ വ്യക്തമാക്കി. മോഹന്‍ലാലിനോട് താന്‍ ബോസ് അല്ല, ലീഡറാണെന്ന് രാഹുല്‍ പറഞ്ഞ കാര്യവും അവര്‍ പരാമര്‍ശിച്ചു.

 

ചാനല്‍ ചര്‍ച്ചകളില്‍ വേഗം പ്രകോപിതനാകുന്ന രാഹുല്‍ ബിഗ് ബോസ് വീട്ടില്‍ ശാന്തമായി പെരുമാറാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും ദീപ വിശദീകരിച്ചു.

ബിഗ് ബോസ് വീട്ടില്‍ രാഹുല്‍ ഈശ്വര്‍ നടത്തുന്ന ഗെയിമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ പ്രതികരണവുമായി ഭാര്യ ദീപ. നൂറ് ദിവസത്തെ ബിഗ് ബോസ് ജീവിതം കഴിഞ്ഞാലും പുറത്തൊരു ജീവിതമുണ്ടെന്നും വീട്ടിനുള്ളിലെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തും നിലനില്‍ക്കുമെന്നും ദീപ പറഞ്ഞു. അതുകൊണ്ടുതന്നെ ഗെയിമിന്റെ പേരില്‍ എന്തും ചെയ്യണമെന്ന നിലപാട് രാഹുലിനില്ലെന്നും അവര്‍ വ്യക്തമാക്കി.

ചാനല്‍ ചര്‍ച്ചകളില്‍ വേഗം പ്രകോപിതനാകുന്ന രാഹുല്‍ ബിഗ് ബോസ് വീട്ടില്‍ ശാന്തമായി പെരുമാറാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും ദീപ വിശദീകരിച്ചു. എല്ലാവരും ആക്രോശിച്ച് കളിക്കണമെന്നില്ലെന്നും, ആക്രോശിക്കുന്നതാണ് ഒരു മത്സരാര്‍ഥിയുടെ കഴിവിന്റെ തെളിവെന്ന് കരുതുന്നത് തെറ്റാണെന്നും അവര്‍ പറഞ്ഞു. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വീട്ടില്‍ സമാധാനം കൊണ്ടുവരാനുമാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും ദീപ കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ ഗെയിമിനെ സേഫ് ഗെയിമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും ദീപ വ്യക്തമാക്കി. മോഹന്‍ലാലിനോട് താന്‍ ബോസ് അല്ല, ലീഡറാണെന്ന് രാഹുല്‍ പറഞ്ഞ കാര്യവും അവര്‍ പരാമര്‍ശിച്ചു. രാഹുല്‍ എന്ത് ചെയ്താലും വിമര്‍ശനങ്ങള്‍ ഉയരുമെന്നും ബിഗ് ബോസ് ഗെയിമിനൊപ്പം ഇത്തരം വിമര്‍ശനങ്ങളും സ്വാഭാവികമാണെന്നും ദീപ അഭിപ്രായപ്പെട്ടു.

അതേസമയം, ജസീല രാഹുല്‍ ഈശ്വറിന് മസാജ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലും ദീപ പ്രതികരിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ഇതിന് പിന്നില്‍ മലയാളികളുടെ സദാചാരബോധമാണെന്നും അവര്‍ പറഞ്ഞു.