'എന്തൊക്കെ ക്യാപ്ഷനാടെ....ഇത്തിരി ഉളുപ്പ്?'; റീച്ചുണ്ടാക്കാന്‍ അസംബന്ധ ക്യാപ്ഷന്‍, കമന്റുമായി അര്‍ജുന്‍ അശോകന്‍

 

നടന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

 

തന്റെ വിഡിയോ പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റിന്റെ കമന്റിലൂടെയാണ് അര്‍ജുന്‍ അശോകന്റെ പ്രതികരണം

സോഷ്യല്‍ മീഡിയ പേജുകളുടെ ക്യാപ്ഷന്‍ രീതിയ്ക്കെതിരെ നടന്‍ അര്‍ജുന്‍ അശോകന്‍. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ നിന്നുള്ള തന്റെ വിഡിയോ പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റിന്റെ കമന്റിലൂടെയാണ് അര്‍ജുന്‍ അശോകന്റെ പ്രതികരണം. നടന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
തന്റെ പുതിയ ചിത്രമായ മെല്‍ക്കോ പോണ്ടിച്ചേരിയുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് സംഭവം. 

പരിപാടിയില്‍ നിന്നുള്ള അര്‍ജുന്‍ അശോകന്റെ വിഡിയോ പങ്കുവച്ചു കൊണ്ടുള്ള ഇന്ത്യന്‍ സിനിമ ഗ്യാലറിയുടെ പോസ്റ്റിലാണ് താരം പ്രതികരണവുമായെത്തിയത്. 'മൂന്ന് ലക്ഷം രൂപയുടെ ഐഫോണ്‍ നിലത്തേക്ക് വീണിട്ടും ആരും അറിയാതെ പതിയെ എടുത്ത് കയ്യില്‍ പിടിക്കുന്ന അശോകന്‍' എന്നായിരുന്നു ക്യാപ്ഷന്‍. പിന്നാലെ അര്‍ജുന്‍ അശോകന്‍ കമന്റിലെത്തുകയായിരുന്നു. ''എന്തൊക്കെ ക്യാപ്ഷനാടെ.... ഇത്തിരി ഉളുപ്പ്?'' എന്നായിരുന്നു അര്‍ജുന്‍ അശോകന്റെ പ്രതികരണം.