ഞങ്ങള്‍ നിയമപരമായി വിവാഹമോചിതരായിട്ടുമില്ല എങ്കിലും ഇനി ഒരുമിക്കുന്ന കാര്യം ആലോചിക്കുന്നേയില്ല ; ദാമ്പത്യ ജീവിതത്തെ പറ്റി മഞ്ജു പത്രോസ്

ആ ഭയത്തെ ഞാന്‍ പാടേ മറികടന്നു കഴിഞ്ഞു.

 

മകന്‍ അച്ഛനെ കാണാന്‍ പോകാറുമുണ്ട്. അത് വേണ്ട എന്ന് പറയാന്‍ ഞാന്‍ ആരുമല്ല,

സിനിമയിലും സീരിയലിലും സജീവ സാന്നിധ്യമായ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നടി. നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും തങ്ങള്‍ ഇപ്പോള്‍ അകന്ന് കഴിയുകയാണെന്ന് മഞ്ജു പറഞ്ഞു. ഇനി ഒരുമിക്കാനുള്ള സാധ്യത ഇല്ലെന്നും ഐസ്‌ബ്രേക്ക് എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി.


'എന്റെ വ്യക്തിജീവിതത്തിന് പ്രധാനമായും രണ്ട് ഇന്നിങ്‌സുകളാണുള്ളത്. അവിടെ രണ്ട് മഞ്ജുമാരുണ്ട്; ഒന്ന് 40 വയസ്സിന് മുന്‍പുള്ള മഞ്ജുവും, മറ്റൊന്ന് 40-കള്‍ക്ക് ശേഷമുള്ള മഞ്ജുവും. പഴയ മഞ്ജുവിന് വലിയൊരു പേടിയുണ്ടായിരുന്നു, ഒറ്റയ്ക്ക് ജീവിക്കാനുള്ള പേടി. 'ഒരാള്‍ കൂടെയില്ലെങ്കില്‍ ഞാന്‍ എങ്ങനെ ജീവിക്കും? ഞാന്‍ ഇനി എന്ത് ചെയ്യും?' എന്നൊക്കെ ആലോചിച്ച് ഒരുപാട് കരഞ്ഞുതീര്‍ത്ത നിമിഷങ്ങള്‍ എനിക്കുണ്ടായിരുന്നു. ഇനി എന്ത് എന്നറിയാതെ പകച്ചുനിന്ന കാലം. എന്നാല്‍ ഇന്നത്തെ മഞ്ജുവിന് അങ്ങനെയുള്ള ചിന്തകളൊന്നുമില്ല. ആ ഭയത്തെ ഞാന്‍ പാടേ മറികടന്നു കഴിഞ്ഞു.
സുനിച്ചനുമായി നിലവില്‍ എനിക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ തമ്മില്‍ യാതൊരുവിധ കോണ്‍ടാക്റ്റും ഇപ്പോള്‍ നിലവിലില്ല. എങ്കിലും ബര്‍ണാച്ചന്‍ (മകന്‍) അച്ഛനെ വിളിക്കാറുണ്ട്, അവര്‍ സംസാരിക്കാറുണ്ട്. അവന്‍ അച്ഛനെ കാണാന്‍ പോകാറുമുണ്ട്. അത് വേണ്ട എന്ന് പറയാന്‍ ഞാന്‍ ആരുമല്ല, അതിന് ഞാന്‍ തടസ്സവുമാകില്ല. ആ ബന്ധങ്ങള്‍ അവിടെ തുടരട്ടെ. ഞങ്ങള്‍ നിയമപരമായി വിവാഹമോചിതരായിട്ടുമില്ല എങ്കിലും ഇനി ഒരുമിക്കുന്ന കാര്യം ആലോചിക്കുന്നേയില്ല,' മഞ്ജു പത്രോസ് പറഞ്ഞു.