ഞങ്ങള്‍ വഴക്കിലെന്നോ ; മമിതയുമായുള്ള ബന്ധത്തെ കുറിച്ച് നെസ്ലെനും
'നസ്ലെനും മമിത ബൈജവും ഇപ്പോഴും സുഹൃത്തുക്കളാണോ?' എന്നായിരുന്നു ചോദ്യം.
തങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കള്‍ ആണെന്നും സിനിമകളുടെ അപ്ഡേറ്റുകള്‍ വരുമ്പോള്‍ പങ്കുവെക്കാറുണ്ടെന്നും നസ്ലെന്‍ പറഞ്ഞു.
പ്രേമലു എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരരാണ് നെസ്ലെനും മമിത ബൈജുവും. ഇരുവരും പിണക്കത്തിലാണെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിക്കുകയാണ് നസ്ലെന്‍. തങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കള്‍ ആണെന്നും സിനിമകളുടെ അപ്ഡേറ്റുകള്‍ വരുമ്പോള്‍ പങ്കുവെക്കാറുണ്ടെന്നും നസ്ലെന്‍ പറഞ്ഞു.
'നസ്ലെനും മമിത ബൈജവും ഇപ്പോഴും സുഹൃത്തുക്കളാണോ?' എന്നായിരുന്നു ചോദ്യം. യെസ്. തീര്‍ച്ചയായും. ഏതവനാണ് അങ്ങനെയൊക്കെ സെര്‍ച്ച് ചെയ്യുന്നത്. ഞങ്ങള്‍ തമ്മില്‍ അടിയുണ്ടാക്കി പിരിഞ്ഞുവെന്നാണോ? ഞാന്‍ കര മൂവിയുടെ ട്രെയ്‌ലര്‍ ഒക്കെ കണ്ടിട്ട് മെസേജ് അയച്ചിരുന്നു. സ്ഥിരം കാണുന്നതോ വിളിക്കുന്നതോ ആയിട്ടുള്ള സുഹൃത്തുക്കളല്ല ഞങ്ങള്‍. പക്ഷെ അപ്ഡേറ്റ്‌സ് അങ്ങോട്ടും ഇങ്ങോട്ടും അറിയാറുണ്ട്, പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മമിതയും സംഗീതുമുള്ള സിനിമയുടെ ഷൂട്ട് നടക്കുകയാണ്. അവര്‍ കൊച്ചിയിലുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ സുഹൃത്തുക്കളാണ്', നസ്ലെന്‍ പറഞ്ഞു.