വാരാന്ത്യം ചിരിമയം !   'വാഴ 2'  ഒടിടിയിൽ

 

 

സവിൻ എസ്എ സംവിധാനം ചെയ്ത 'വാഴ 2' നാല് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയുള്ള രസകരമായ യാത്രയാണ്. സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള പോരാട്ടം ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഈ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തി.

ആഗോളതലത്തിൽ 200 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം മെയ് എട്ട് മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്‌ ആരംഭിച്ചു. ഏപ്രിൽ രണ്ടിന് തീയേറ്ററുകളിലെത്തിയ ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്.

നവാഗതർ കേന്ദ്രകഥാപാത്രങ്ങളായ ഒരു മലയാള ചിത്രം ഇത്ര ചുരുങ്ങിയ കാലയളവിൽ 200 കോടി ക്ലബ്ബിലെത്തുന്നത് ആദ്യമായാണ്. നിലവിൽ കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായും വാഴ 2 മാറി. മലയാളത്തിന് പിന്നാലെ റിലീസ് ചെയ്ത തെലുങ്ക് പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ സവിൻ എസ്‌ എ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് വിപിൻ ദാസാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി.ആർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.