അനാവശ്യ ആർഭാടങ്ങളും ധൂർത്തും ഒഴിവാക്കി വളരെ ചെറിയ കല്യാണം, എനിക്ക് സേവിങ്സൊന്നും ഇല്ല, അവരുണ്ടാക്കുന്ന പണത്തിൽ നിന്ന് അവര്‍ തന്നെ കല്യാണം നടത്തുന്നു ; പ്രശംസനേടി കൃഷ്ണകുമാറിന്റെ വാക്കുകൾ

നടിയും യൂട്യൂബറുമായ അഹാന ​കൃഷ്ണയുടേയും പ്രശസ്ത ഛായാ​ഗ്രഹകൻ നിമിഷ് രവിയുടേയും വിവാഹ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിലാകെ നിറയുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 13ന് വളരെ സ്വകാര്യമായ ചടങ്ങിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹ ഫോട്ടോകൾ പുറത്ത് വിട്ടത് ഇന്നലെയാണ്. ഇരുവരുടേയും വിവാഹത്തിന് പിന്നാലെ, അഹാനയുടെ അച്ഛനും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ മാധ്യമങ്ങളോട് പങ്കുവച്ച തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. 

മക്കളുടെ വ്യക്തിസ്വാതന്ത്ര്യത്തെ പൂർണമായി മാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, മാതാപിതാക്കളെ സാമ്പത്തിക ബാധ്യതയിലാക്കുന്ന വിവാഹ മാമാങ്കങ്ങൾക്ക് പകരം ലളിതമായ ചടങ്ങുകൾ നടത്തി പണം ഭാവിയിലേക്ക് സ്വരൂപിക്കേണ്ടതിനെക്കുറിച്ചും കൃഷ്ണകുമാർ വ്യക്തമായ കാഴ്ചപ്പാടുകൾ പങ്കുവച്ചു.  ഇനിയുള്ള കുട്ടികളും ഇതേ പാത പിന്തുടരുന്നതിൽ സന്തോഷമേയുള്ളൂ എന്ന് കൃഷ്ണകുമാർ പറഞ്ഞു.

അനാവശ്യ ആർഭാടങ്ങളും ധൂർത്തും ഒഴിവാക്കി തികച്ചും ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തിന് ശേഷം, മക്കളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സാമ്പത്തിക സ്വയംപര്യാപ്തതയെക്കുറിച്ചും കൃഷ്ണകുമാർ സംസാരിച്ച രീതി വലിയ കയ്യടിയാണ് നേടുന്നത്. പത്തു വർഷം നീണ്ട മകളുടെ പ്രണയത്തെക്കുറിച്ച് താൻ അടുത്തിടെയാണ് അറിഞ്ഞതെന്നും, സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ നാല് ശക്തരായ പെൺമക്കളുടെ അച്ഛനാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു. 

മക്കളുടെ വ്യക്തിസ്വാതന്ത്ര്യത്തെ പൂർണമായി മാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, മാതാപിതാക്കളെ സാമ്പത്തിക ബാധ്യതയിലാക്കുന്ന വിവാഹ മാമാങ്കങ്ങൾക്ക് പകരം ലളിതമായ ചടങ്ങുകൾ നടത്തി പണം ഭാവിയിലേക്ക് സ്വരൂപിക്കേണ്ടതിനെക്കുറിച്ചും കൃഷ്ണകുമാർ വ്യക്തമായ കാഴ്ചപ്പാടുകൾ പങ്കുവച്ചു.  ഇനിയുള്ള കുട്ടികളും ഇതേ പാത പിന്തുടരുന്നതിൽ സന്തോഷമേയുള്ളൂ എന്ന് കൃഷ്ണകുമാർ പറഞ്ഞു.

‘‘എപ്പോഴും സന്തോഷം തന്നെ. പ്രത്യേകിച്ച് ഇങ്ങനെ കല്യാണം ആയതുകൊണ്ടൊന്നുമല്ല, അല്ലെങ്കിലും എന്നും സന്തോഷമേ ഉള്ളൂ. പത്തു വർഷത്തെ പ്രണയത്തെക്കുറിച്ചൊക്കെ ഞാനും ഇപ്പോഴാണ് അറിയുന്നത്, അവര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ എല്ലാവരും എല്ലാവരോടും പറയണമെന്നില്ലല്ലോ.  അവർ വന്ന് പറഞ്ഞു, ‘ഞങ്ങൾ ഇങ്ങനെ കല്യാണം കഴിക്കാൻ പോവുകയാണ്’ എന്ന്. ചെക്കന്റെ അച്ഛൻ രവിയെ എനിക്ക് ഒരു 33 വർഷമായിട്ട് അറിയാം, പഴയ സിനിമ നിർമാതാവാണ്. പക്ഷേ രവിയുടെ മോനാണ് ഇതൊക്കെ എന്ന് പിന്നീടാണ് അറിയുന്നത്. ഇനിയുള്ള പിള്ളേർക്കും അങ്ങനെ തന്നെ, അവർക്ക് ഇഷ്ടമുള്ള തീയതിയിൽ ഇഷ്ടമുള്ളവരെ കല്യാണം കഴിക്കാം. വിളിച്ചവരെല്ലാം വന്നു, വലിയ സന്തോഷം. രാഷ്ട്രീയത്തിനപ്പുറം ഒരുപാട് കാലത്തെ സൗഹൃദമുള്ള ആളുകളാണ് വന്നത്.

പിള്ളേർ ഉണ്ടാക്കിയ പൈസ, അവരത് ചിലവാക്കുന്നു, അത്രയേ ഉള്ളൂ. ഞാൻ ഒരു അനുഗ്രഹീതനായ അച്ഛനാണ്. കാരണം ശക്തരായ നാല് സ്ത്രീകളാണ് എന്റെ മക്കൾ. നിങ്ങളെപ്പോലെ തന്നെ അവരും രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്യുന്നു. ദൈവം അവർക്ക് എന്തൊക്കെയോ കൊടുക്കുന്നു. അങ്ങനെ അവരുണ്ടാക്കുന്ന പണത്തിൽ നിന്ന് അവര്‍ തന്നെ കല്യാണം നടത്തുന്നു. അച്ഛൻ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു... അത്രയേ ഉള്ളൂ.  

നമ്മുടെ മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. സ്വാതന്ത്ര്യം എന്ന് പറയുന്നത് നമ്മുടെ കയ്യിൽ ഇരിക്കുന്നതല്ല, അത് അവരുടെ അവകാശമാണ്. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്, അവരും അവരുടെ ഇഷ്ടത്തിന് ജീവിക്കണം. അപ്പോഴേ എനിക്കും അവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ പറ്റൂ.

കല്യാണങ്ങളൊക്കെ വളരെ ചെറിയ രീതിയിൽ നടത്തുന്നതാണ് നല്ലത്, പരമാവധി ചെലവ് ചുരുക്കണം. പാടുപെട്ട് ജോലി ചെയ്തല്ലേ നിങ്ങളൊക്കെ പൈസ ഉണ്ടാക്കുന്നത്? അതുകൊണ്ട് കല്യാണം കഴിക്കുമ്പോൾ മാതാപിതാക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാതെ ചെറിയ രീതിയിൽ നടത്തുക. ആ പൈസ സ്വരൂപിച്ചുവെച്ച് തുടർന്നുള്ള ജീവിതത്തിൽ ഉപയോഗിക്കുക. പോകുന്ന വഴിക്ക് അർഹതപ്പെട്ട ആർക്കെങ്കിലും കുറച്ച് കൊടുക്കുകയും ചെയ്തേക്കണം.’’– കൃഷ്ണകുമാർ പറയുന്നു.